ഇ.ആർ. ഉണ്ണി
1968-ൽ കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിൽ എടക്കുന്നത്ത് ഇല്ലത്ത് ജനനം. അച്ഛൻ: വാസുദേവൻ നമ്പൂതിരി. അമ്മ: സുഭദ്ര അന്തർജ്ജനം. കൊമേഴ്സിൽ ബിരുദം. ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ. മലയാള മനോരമ, തേജസ്സ്, വീക്ഷണം എന്നീ ദിനപത്രങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചു. ഉത്തരകേരള കവിതാ സാഹിത്യവേദി കണ്ണൂർ ഏർപ്പെടുത്തിയ ഭരത് മുരളി പുരസ്ക്‌കാരം നേടി യിട്ടുണ്ട്. ഇപ്പോൾ യോഗക്ഷേമസഭയുടെ മുഖപത്രമായ പഞ്ചാക്ഷരം മാസികയുടെ എഡിറ്റർ ഇൻ-ചാർജ്ജ്. കേരള വിഷനിൽ (കൊച്ചി) പ്രോഗ്രാം പ്രൊഡ്യൂസർ. കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ന്യൂസ്കേരള ദിനപത്രം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: സുഭ, കെ. (അധ്യാപിക. തിരൂർ, ഗവ. ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ)
മക്കൾ: സുദേവ്, മോഹിത്
വിലാസം: എടക്കുന്നത്ത് ഇല്ലം തിരുവാതിര തെക്കുംമുറി പി.ഒ.
സൈലന്റ്റ് നഗർ തിരൂർ-5 ഫോൺ: 9847774031
സ്ഥിരവിലാസം: എടക്കുന്നത്ത് ഇല്ലം പി.ഒ:
പന്തീരാങ്കാവ് കോഴിക്കോട് 673 019