Description
മഹാത്മാഗാന്ധിക്കുമുമ്പ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ഏറെക്കുറെ ഏകനായി തോളിലേറ്റിയത് തിലകായിരുന്നു. ഒരു ദേശീയ നേതാവ് എന്ന അർത്ഥത്തിൽ തിലക് മാത്രമായിരുന്നു രംഗത്തുണ്ടായിരുന്നത്. തിലക് ഉഴുതുമറിച്ചിട്ട മണ്ണിലാണ് മഹാത്മാഗാന്ധി വിത്തുപാകിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല തേജസ്സായിരുന്നു ബാൽഗംഗാധർ തിലക്, രാഷ്ട്രശിൽപി എന്ന് മഹാത്മജി വിശേഷിപ്പിച്ച ബാൽഗംഗാധർ തിലകിന്റെ ജീവിതകഥ. ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കളുടെ ജീവചരിത്ര സീരീസിലെ മൂന്നാമത്തെ പുസ്‌തകം ഇന്ത്യ കണ്ട ഏറ്റവും മികച്ച സമരസേനാനിയായ ബാൽഗംഗാധർ തിലകിനെക്കുറിച്ചാണ്.




Reviews
There are no reviews yet.