Description
അനുഭവങ്ങളുടെ ദാരിദ്ര്യം പുത്തനെഴുത്തിന്റെ കരുത്തിനും സൗന്ദര്യത്തിനും വിഘാതമായിത്തീരുമെന്നത് തലമുറകളായി നാം സ്വാംശീകരിച്ച സത്യമാണ്. എഴുത്ത് യാന്ത്രികവും വരണ്ടതുമായിത്തീരും. എഴുത്തിൻ്റെ സത്യസന്ധത നഷ്ടപ്പെട്ട് നിറം മങ്ങും. വായനക്കാർക്കാകട്ടെ ഇത് എളുപ്പത്തിൽ തിരിച്ചറിയാനാകുകയും ചെയ്യും.
എൻ. പി. ഗോപിനാഥന്റെ ജനൽക്കാഴ്ചകൾ എന്ന അനുഭവക്കുറിപ്പുകൾ ഈ അവസ്ഥയെ അഭിസം ബോധന ചെയ്യുന്നുണ്ട്. സത്യസന്ധമാണ് എൻ. പി. ഗോപിനാഥന്റെ എഴുത്ത്. ആടയാഭരണങ്ങളില്ലാത്ത ഭാഷക്ക് നീരീക്ഷണപാടവവും ജീവിത വീക്ഷണവും അകമ്പടി സേവിക്കുന്നതോടെ വായനക്കാർക്ക് പ്രിയപ്പെട്ട പുസ്തകമായിത്തീരും.




Reviews
There are no reviews yet.