Description
മലയാള ചെറുകഥാലോകത്ത് പട്ടത്തുവിള കരുണാകരൻ എന്നത് ഒരു വലിയ പേരാണ്. പട്ടത്തുവിളയുടെ കഥകളേക്കാൾ ആ ജീവിതം മലയാളിക്ക് സമ്മാനിക്കുന്ന ചില കൗതുകങ്ങളുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ അങ്ങേയറ്റം കുത്തകയായ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുക; കടുത്ത കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ വിശ്വാസം ഹൃദയംകൊണ്ട് പുലർത്തിപോരുക. വലിയ സാമ്പത്തികശേഷിയുള്ള ഒരു തറവാട്ടിലെ അംഗമാവുക, തൊഴിലാളി, അധഃസ്ഥിതൻ ജീവിതമെഴുതുക. അങ്ങേയറ്റം സക്രിയമായ ഒരു മനസ്സ് നിലനിർത്തുക; ഋഷിതുല്യമായ, മുനിതുല്യമായ ജീവിതാവ ബോധം കൈവരിക്കുക. ഈ വൈരുദ്ധ്യം പട്ടത്തുവിളയുടെ ജീവിതത്തിൽ ഉടനീളം നിറഞ്ഞുനിന്നിരുന്നു.




Reviews
There are no reviews yet.