Description
ഗ്രാമ്യസമൃദ്ധി ചൂഴ്ന്നുനിൽക്കുന്ന പാലക്കാടിൻ്റെ ദേശസ്വത്വത്തിലൂന്നി, ഭൂപ്രകൃതിയുടെ സൂക്ഷ്‌മചലനങ്ങളെ വീക്ഷിച്ചുകൊണ്ട്, രാത്രിയെ പലപ്പോഴും മായികമായ വിവിധ വർ ണ്ണങ്ങളിൽ കഥാശരീരത്തിൽ നിരന്തരം പ്രയോഗിച്ചുകൊണ്ട്, സൂക്ഷ്മരാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതകളെയും അന്വേഷിച്ച്, നിർമ്മമമായി ആഖ്യാനം ചെയ്യുന്ന ഒരു രീതിയാണ് ഈ കഥകൾക്കുള്ളത്.
തനിക്ക് ഒരിക്കലും പിരിഞ്ഞു പോരാൻ നിവൃത്തിയില്ലാത്തവിധം തന്റെ ഉള്ളിലും പുറത്തും പതിഞ്ഞുപോയ ദേശമെന്ന സങ്കല്പനത്തിൻ്റെ പിൻബലത്തിൽ ആധുനികതയുടെ കാലത്തുതന്നെ പുതിയൊരാഖ്യാനരീതി കഥയിൽ സൃഷ്ടിക്കുകയാണ് മുണ്ടൂർ സേതുമാധവൻ ചെയ്‌തത്.
-ഡോ. വിജു നായരങ്ങാടി




Reviews
There are no reviews yet.