Description
ബഷീർ തിക്കോടിക്ക് കവിത വാക്കുകൾകൊണ്ടുള്ള കളിപ്പാട്ട നിർമ്മാണമല്ല… നവഫാസിസ്റ്റ് ദുരവസ്ഥക്കെതിരെയുള്ള വ്യത്യസ്ത തരത്തിലുള്ള വീര്യമാണ് വെട്ടലിലും കിഴിക്കലിലും അപ്പുറം ബഷീർ തിക്കോടിക്കവിതകളിൽ ചങ്ങലകൾ പൊട്ടിക്കും വിധം കുതറുന്നത്.
കെ ഇ എൻ
ഏത് നാഗരികതകളുമുള്ള മനുഷ്യർക്ക് അവരുടേതായ അങ്ങാടികളും ഓർമ്മകളും നിറങ്ങളും കഥകളും പറയാനു ണ്ടാകും. വരക്കാനുണ്ടാകും. പാടാനുണ്ടാകും അത്തരമൊരു ധന്യത കടന്നുപോയിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ ഒരൊറ്റ ഇമേജറിയിലൂടെ ബഷീർ പകർന്നു തരികയാണ്. അങ്ങാടി ഇന്നലെ സന്ധ്യക്ക് മരിച്ചു എന്ന കാവ്യമൊഴിയിലൂടെ.
കെ ടി സൂപ്പി




Reviews
There are no reviews yet.