Description
വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവസ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ? ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായിതാനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി; കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര. ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു. ഈ സീരീസിൽ സ്വപ്നബാബുവിൻ്റെ ‘സീതയല്ല ജാനകി‘ എന്ന ലഘുനോവൽ ഞങ്ങൾ അവതരിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…
നീലാംബരി




Reviews
There are no reviews yet.