Description
നിർമ്മലിന്റെ കഥകളിൽ മനുഷ്യബന്ധങ്ങളുടെ ആന്തരികമായ പിരിവുകളും പിരിമുറുക്കങ്ങളും പൊരുത്തമില്ലായ്‌മയും പ്രതിസന്ധികളും വേദനയുടെ അടരു കളും അനുഭവവേദ്യമാകും എന്നാൽ ഭൗതികവസ്‌തുക്കളുമായുള്ള ബന്ധം അത്രയേ റെ മുഴച്ചു കാണുകയില്ല ഒരു പഴയ വേദനയെപ്പറ്റിയുള്ള ഗാനത്തിൻ്റെ ടേപ്പുപോലെ അതിന്റെ ബന്ധം തന്നെ മറ്റൊരു ജീവിതവുമായിട്ടായിരിക്കും ഭൗതിക വസ്‌തുക്കളും മനുഷ്യരും തമ്മിൽ എത്ര വ്യത്യസ്‌തമാണ് ! അദ്ദേഹത്തിൻ്റെ കഥകളിൽ ഉന്മാദമോ, കൊടുങ്കാറ്റിന്റെ വേഗമോ ഇല്ല. വിഷാദം നിറഞ്ഞ ആഭിജാത്യവുമില്ല അനുഭവങ്ങളെ ക്കാളേറെ അനുഭൂതികളുടെ ഏറ്റവും വ്രണിതമായ അംശങ്ങളെ സങ്കോചത്തോടെ തുറന്നുകാട്ടുന്നവയാണവ. -കുംവർ നാരായണൻ
ജ്‌ഞാനപീഠം പുരസ്‌കാര ജേതാവ് നിർമ്മൽവർമ്മയുടെ പറവകൾ, രാവിലത്തെ നടത്തം, ഇരുട്ടിൽ, മറ്റൊരുലോകം, പ്രണയജോഡി, മായക്കണ്ണാടി, ഒരു ദിവസത്തെ അതിഥി എന്നീ പ്രശസ്‌തമായ ഏഴ് നീണ്ടകഥകളുടെ സമാഹാരം.




Reviews
There are no reviews yet.