Description
ഇസ്തിരിയിട്ട് ഉടയാത്ത ഷർട്ടും ചുളിവു വീഴാത്ത മുണ്ടും ധരിച്ച അയാളുടെ ചുണ്ടിൽ ബീഡിയോ സിഗരറ്റോ ഉണ്ടായിരുന്നില്ല. അന്നത്തെ സഖാക്കളുടെ മുഖമുദ്രയായിരുന്നു ഇതു രണ്ടും. അങ്ങോട്ട് പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും വിമുഖത പ്രകടിപ്പിച്ച അയാളോട് എനിക്ക് പുച്ഛമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ഒരു മനുഷ്യൻ!
അനുബന്ധത്തിൽ സി.കെ. ഗുപ്തൻ
മരണത്തിന്റെ ആനുകൂല്യം കൂടി ആവശ്യപ്പെടുന്ന കവിതകളായിരുന്നു അയ്യപ്പന്റേത്. അഭിജാതമായ കാവ്യരുചികളുള്ളവരെ അയ്യപ്പന്റെ ബിംബസമൃദ്ധി വിസ്മയിപ്പിച്ചിരുന്നു. എങ്കിലും അതിൻ്റെ അർഥം പൂർണമായി അഴിഞ്ഞത് അനാഥമായ ആ മരണം കൊണ്ടായിരുന്നു.
അനുബന്ധത്തിൽ കെ.എം. വേണുഗോപാൽ
ശബരിമല അയ്യപ്പനോളം ഭക്തരില്ലെങ്കിലും ഭക്തർ കുറവല്ല എ. അയ്യപ്പനും. ആ അയ്യപ്പനോളം കാണിക്ക കിട്ടിക്കാണില്ലെങ്കിലും കാണിക്ക കുറച്ചല്ല ഈ അയ്യപ്പനും കിട്ടിയത്. ആ കാണിക്കയോളം അശുദ്ധമായിരുന്നില്ല പക്ഷേ ഈ കാണിക്ക.
അനുബന്ധത്തിൽ കൽപ്പറ്റ നാരായണൻ




Reviews
There are no reviews yet.