Description
ഈ സമാഹാരം ഒന്നൊന്നായി അടുക്കിവെച്ച ചിത്രങ്ങളി ലൂടെ സമകാലജീവിതത്തിൻ്റെ പൊള്ളുന്ന യഥാർത്ഥ്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. പല വഴികളിലൂടെ അലഞ്ഞ് ഇടവഴികളും ഊടുവഴികളും താണ്ടി കഴലുകളും കഴവകളും നൃത്തകളും കടന്ന് നാം അലഞ്ഞ വഴികൾ പിന്നെ തിരിഞ്ഞുനോക്കുമ്പോൾ നമ്മെ അമ്പരപ്പിക്കുന്നു. കവിക്ക് നമ്മെ ഒറ്റപ്പെടുത്താനായേക്കും. പക്ഷേ, കവിത യ്ക്ക് നമ്മെ തനിച്ചാക്കാൻ കഴിയില്ല. ആ നാട്ടുവെളിച്ച ത്തിലാണ് നാം നന്മയിലേക്ക് സഞ്ചരിക്കുന്നത്. പ്രതീക്ഷകളിലേക്ക് പറന്നുയരുന്നത്. ഈ രസതന്ത്രത്തെയാണ് ര മണൻ ഞാങ്ങാട്ടിരി ഈ കവിതകളിൽ ചേർത്തുവയ്ക്കുന്നതും.
അവതാരികയിൽ
ഡോ. സി.പി. ചിത്രഭാനു




Reviews
There are no reviews yet.