Description
കെ.ഇ. കോളേജിനെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യയിലെ കേരളമെന്ന സംസ്ഥാനത്തെ വൈജ്ഞാനിക സ്ഥാപനങ്ങളെക്കുറിച്ചുള്ള സമ്പന്നവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ പഠനം ഈ പുസ്‌തകം കൂടുതൽ വായനക്കാരിലേക്ക് എത്തുന്ന തരത്തിൽ എഴുതി അവതരിപ്പിക്കുന്നതിലൂടെ ടിൻ്റു ജോസഫ് നൽകുന്നു. വിദ്യാർത്ഥികളുടെ മാനസീക വ്യാപാരങ്ങളെ ചരിത്രനിർമ്മിതിയ്ക്കുപയോഗിക്കുന്ന രചനാരീതി സ്ഥാപനചരിത്രരചനയ്ക്ക് ദിശാബോധം നൽകുന്നുണ്ട്. വിദ്യാഭ്യാസരംഗത്തെ പല സിദ്ധാന്തങ്ങളെയും അടിസ്ഥാനമാക്കി എഴുതപ്പെട്ട ഈ കൃതി വ്യത്യസ്‌തമായ ഒരു വിശകലനരീതി വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന തത്വങ്ങൾ തന്നെ വെല്ലുവിളികൾക്ക് വിധേയമാക്കപ്പെടുകയും മായ്ച്ചുകളയപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ആധുനിക പുരോഗമന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളെക്കുറിച്ച് പഠിക്കാനും സംവദിക്കാനും, പ്രസ്‌തുത ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള പ്രേരണ ഈ കൃതി നൽകുന്നുണ്ട്.
ഡോ. രാകേഷ് ബട്ടബ്യാൾ
ചരിത്രകാരൻ, പ്രൊഫസ്സർ, ജെ.എൻ.യു.. ന്യൂഡൽഹി,
‘ജെ.എൻ.യു: ദി മേക്കിങ് ഓഫ് എ യൂണിവേഴ്‌സിറ്റി’
എന്ന കൃതിയുടെ രചയിതാവ്




Reviews
There are no reviews yet.