'കേരളദേശം പുസ്തകദേശം' ഹരിതം ബുക്‌സിന്റെ 'ഗിന്നസ്' നേട്ടം!

2003 മെയ് 24-ാം തീയതി പുസ്തകപ്രസാധനത്തിലാദ്യമായി ‘കേരളദേശം പുസ്തകദേശം’-  എന്ന തലക്കെട്ടില്‍ 60 പുസ്തകങ്ങള്‍ ഒന്നിച്ച് പ്രകാശിപ്പിച്ച് ഹരിതം ചരിത്രംസൃഷ്ടിച്ചു.
”ലോക പുസ്തകതലസ്ഥാനമായി യുനസ്‌കോ ന്യൂഡല്‍ഹിയെ തെരഞ്ഞെടുത്തപ്പോള്‍, ഹരിതം കേരളത്തെ പുസ്തകദേശമാക്കി മാറ്റി.”- പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ഈ വേളയില്‍ അഭിപ്രായപ്പെട്ടു.
”സാഹസികതയിലൂടെ സാദ്ധ്യമാകുന്ന സാംസ്‌കാരികതയുടെ വന്യസൗന്ദര്യമാണ് ഈ സംരംഭത്തില്‍ കാണാന്‍ കഴിയുക.” പുസ്തകങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ യുവാന്‍ ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

നിയമസഭാസമിതിയുടെ സന്ദര്‍ശനം

ഹരിതത്തിന്റെ ഈ ഗിന്നസ്‌നേട്ടത്തിന്, അംഗീകാരം തേടിയെത്താന്‍ ഏറെ താമസമുണ്ടായില്ല. കേരള നിയമസഭാസമിതിയുടെ സന്ദര്‍ശനമായിരുന്നു അത്. പിരപ്പന്‍കോട് മുരളി എം.എല്‍.എ, പി.ടി. തോമസ് എം.എല്‍.എ, പി.ജെ. ജോയി എം.എല്‍.എ, വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രഭാത് ബുക്ക്ഹൗസിനു ശേഷം സമിതി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രസാധകസംരംഭമായി ഹരിതം മാറി. ഇന്നേവരെ പ്രഭാത് ബുക്ക്ഹൗസും ഹരിതം ബുക്‌സും മാത്രമെ ഇത്തരത്തില്‍ നിയമസഭാസമിതി സന്ദര്‍ശിച്ചിട്ടുള്ളൂ എന്നതും ചാരിതാര്‍ത്ഥ്യത്തോടെ രേഖപ്പെടുത്തട്ടെ. ജനാധിപത്യ ശ്രീകോവിലിന്റെ പ്രത്യേകസമിതിയുടെ ഈ സന്ദര്‍ശനം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ബഹുമതിയായി ഹരിതം കണക്കാക്കുന്നു.
”ഒരു പ്രാദേശിക ഭാഷയില്‍ ലോകനിലവാരത്തിലുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്ന ഹരിതം ബുക്‌സ് പ്രസാധനത്തെ അതിശയിപ്പിക്കുന്നു.” ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവ് പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ നിര്‍മ്മല്‍വര്‍മ്മയുടെ  അഭിപ്രായവും ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്തുവെക്കുന്നു.

'ഹിറ്റായി മാറിയ' സാംസ്‌കാരികവികാരം മാസിക

ഒരു നൂതന മാസികാസങ്കല്പം കൈരളിക്കു മുമ്പില്‍ വെച്ചുകൊണ്ട് തായാട്ട് പബ്ലിക്കേഷന്‍സ് മാധ്യമരംഗത്ത് വരവറിയിച്ചത്. പ്രബുദ്ധകേരളം സാംസ്‌കാരികവികാരത്തിനു നല്‍കിയ സ്വീകരണം അമ്പരപ്പിക്കുന്നതായിരുന്നു. ‘ആകര്‍ഷകമായ സാഹിത്യമാസിക’ എന്ന പേരില്‍ കലാകൗമുദി വാരിക എഴുതിയ ലേഖനത്തില്‍ ‘ഈ മാസികക്ക് സൂക്ഷിച്ചുവെക്കാന്‍ പറ്റിയ ഒരു പുസ്തകത്തിന്റെ ഭാവമുണ്ട്’ എന്ന് അഭിപ്രായപ്പെട്ടു. ‘ധീരവും അഭിനന്ദനീയവുമായ സംരംഭം’ എന്നാണ് സി.പി.എം. പോളിറ്റ്ബ്യൂറോയംഗം എം.എ. ബേബി അഭിപ്രായപ്പെട്ടത്. ‘രേഖാചിത്രങ്ങളും ചിത്രങ്ങളും ചേര്‍ത്ത സാംസ്‌കാരികവികാരത്തിന്റെ ഭംഗിയായ അവതരണത്തെയാണ്’ മലയാളമനോരമ പ്രശംസിച്ചത്.
ഈ മാസിക സാംസ്‌കാരികരംഗത്തു തന്നെ ചലനങ്ങളുണ്ടാക്കുമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. ‘സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് വായിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യാവുന്ന ഒരു പുസ്തകമാണിതെന്ന്’ മാതൃഭൂമി ദിനപത്രം ചൂണ്ടിക്കാട്ടി. ‘ഉത്തരാധുനികകാലത്തെ സാഹിത്യഹിറ്റായി സാംസ്‌കാരികവികാരം മാറി’യെന്ന് ദി ഹിന്ദുവും അഭിപ്രായപ്പെട്ടു.

ചില നാഴികക്കല്ലുകള്‍

2003-ല്‍തന്നെ വന്‍കിട പ്രസാധകരാലും സാഹിത്യഅക്കാദമികളാലും തമസ്‌കരിക്കപ്പെട്ട കഥാ-നോവല്‍ സാഹിത്യശാഖയിലെ പൂര്‍വ്വസൂരികളുടെ പുസ്തകങ്ങള്‍ പ്രസാധനം ചെയ്ത് ഹരിതം ‘ചങ്കൂറ്റ’ത്തിന്റെ പാത തെരഞ്ഞെടുത്തു. ഒടുവില്‍ കുഞ്ഞികൃഷ്ണന്‍ മേനോന്‍, ജോസഫ് മൂളിയില്‍, എം.ആര്‍.കെ.സി, കെ. സുകുമാരന്‍, വേങ്ങയില്‍ കുഞ്ഞിരാമനായനാര്‍ തുടങ്ങിയവരുടെ 14 പുസ്തകങ്ങളായിരുന്നു പ്രസിദ്ധീകരിച്ചത്. കച്ചവടതാല്‍പര്യങ്ങള്‍ക്കപ്പുറം പുസ്തകപ്രസാധനം ഒരു സാംസ്‌കാരികപ്രവര്‍ത്തനമായി മാറുന്നതിന്റെ കാഴ്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുകയായിരുന്നു.

നിരൂപണത്തിലെയും നാടകത്തിലെയും ഏറ്റവും വലിയ പുസ്തകങ്ങള്‍; അന്നും ഇന്നും.

കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍ പുറത്തിറക്കിയത്. 1300-ാളം പേജുകളില്‍ 3 വോള്യങ്ങളിലായി പുറത്തുവന്ന ഈ ഗ്രന്ഥം നിരൂപണശാഖയില്‍ അന്നോളം വന്ന ഗ്രന്ഥങ്ങളില്‍ വലുതും മികച്ചതുമായിരുന്നു. നിരൂപണത്തിന് ഒരു വായനാസമൂഹമില്ലെന്ന് കരുതപ്പെട്ടിരുന്ന കാലത്ത് നിരൂപണസാഹിത്യത്തിന് ഒരു ഉണര്‍ത്തുപാട്ടായി മാറി; കെ.പി അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍.

2008-ല്‍ 800-ാളം പേജുകളില്‍ കാവാലം നാടകങ്ങള്‍ പ്രസിദ്ധീകരിച്ചതിലൂടെ പൊതുവെ ‘ആരോഗ്യപ്രശ്‌നം’ ഉയര്‍ന്നുനില്‍ക്കുന്ന നാടകസാഹിത്യത്തിന് ബഹുമാന്യത പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു. മലയാളത്തില്‍ അന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും വലിയ നാടകഗ്രന്ഥമായിരുന്നു ഇത്.

അക്കാദമിക് എന്‍സൈക്ലോപീഡിയ

പുതിയ പാഠ്യപദ്ധതി വിദ്യാഭ്യാസവകുപ്പ് വിഭാവനം ചെയ്തത് വളരെ പെട്ടെന്നായിരുന്നു. അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ വേണ്ടവിധം നടത്തിയിരുന്നില്ല. അധികവായനയ്ക്കായുള്ള പുസ്തകങ്ങള്‍ അക്കാലത്ത് ബാലവൈജ്ഞാനിക സാഹിത്യമേഖലയില്‍ തുലോം കുറവായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും അക്കാദമികളുടെയും ശ്രദ്ധ ഈ പ്രശ്‌നത്തെ വേണ്ടവിധം പതിഞ്ഞിരുന്നില്ല. ഇത്തരമൊരവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ആവശ്യമായ പുസ്തകങ്ങള്‍ ഒരുക്കുക എന്ന ദൗത്യം ഹരിതം ഏറ്റെടുത്തത്. പ്രഗത്ഭരായ പത്രാധിപസമിതിയുടെ നേതൃത്വത്തില്‍ വിദഗ്ധരും കൃതഹസ്തരുമായ എഴുത്തുകാര്‍ ഒരുക്കിയ ഇരുന്നൂറോളം പുസ്തകങ്ങളാണ് ഈ വിധത്തില്‍ പിറന്നുവീണത്.

ഗ്രന്ഥശാലാചരിത്രം പുസ്തകരൂപത്തില്‍

സാഹിത്യകാരന്റെയും വായനക്കാരന്റെയും ഇടയില്‍, പൊക്കിള്‍കൊടിബന്ധംപോലെ പവിത്രമായ ആറായിരത്തില്‍പ്പരം ഗ്രന്ഥശാലകള്‍ കേരളത്തിലുണ്ട്. ഇവയുടെ ചരിത്രം രേഖപ്പെടുത്തുക എന്ന ദൗത്യം ഞങ്ങള്‍ ഏറ്റെടുത്തു. ഇത് ഒരു ഹിമാലയന്‍ പ്രയത്‌നമാണെന്ന് അറിയായ്കയല്ല. ചുറ്റുപാടുനിന്നും ഉയര്‍ന്നുപൊങ്ങിയ അഭിനന്ദനങ്ങളും ആവേശവും ഞങ്ങള്‍ക്കു കരുത്തുപകര്‍ന്നു. ഇതിന്റെ ഫലമായി ഗ്രന്ഥശാലാചരിത്രം പുസ്തകങ്ങളായി രൂപപ്പെട്ടു.

2010 ലഘുനോവല്‍ വര്‍ഷാചരണം

വായനാലോകത്ത് ശക്തിസാന്നിദ്ധ്യം തെളിയിക്കാന്‍  ലഘുനോവല്‍ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ കഥയുടെയും നോവലിന്റെയും മൂപ്പിന്റെ അഭാവമായിത്തീരുന്നതാവാം സാഹിത്യശാഖകളിലെ ഈ പുതുമയ്ക്ക് ബാലാരിഷ്ടത സമ്മാനിച്ചത്. കഥകളുടെ ഭാവസാന്ദ്രതയോ നോവലിന്റെ ഗരിമയോ അവകാശപ്പെടാനില്ലാത്ത ലഘുനോവലുകളില്‍, നിരൂപകരുടെ ശ്രദ്ധപോലും വേണ്ടവിധം പതിഞ്ഞിട്ടില്ല. കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു കൊച്ചുയാത്ര. ഹരിതം ബുക്‌സും നീലാംബരിയും ചേര്‍ന്ന്, 2010, ലഘുനോവല്‍ വര്‍ഷമായി ആചരിച്ചത് ഇക്കാര്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ടായിരുന്നു.

മലയാളത്തിലെ ഏറ്റവും ബൃഹത്തായ പ്രീ-പബ്ലിക്കേഷന്‍ പദ്ധതി

മലയാളത്തില്‍ ഇന്നോളമുള്ള പ്രീ-പബ്ലിക്കേഷന്‍ പദ്ധതികളില്‍ ബൃഹത്താണ് ഹരിതം ബുക്‌സ് 2013-ല്‍ പ്രഖ്യാപിച്ചത്. എം.കെ. സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍- രണ്ടായിരത്തിലധികം പേജുകളില്‍, നാലു വോള്യങ്ങളിലായി ഹരിതം പ്രഖ്യാപിച്ചു. ഇതൊടൊപ്പം അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍- ആയിരത്തിയഞ്ഞൂറിലേറെ പേജുകളില്‍, മൂന്ന് വോള്യങ്ങളിലായും അടൂര്‍ ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍- അഞ്ഞൂറിലേറെ പേജുകളിലായും ഈ പ്രീ-പബ്ലിക്കേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.  ‘അവകാശികള്‍’ക്കു ശേഷം മലയാളത്തിലിറങ്ങിയ രണ്ടാമത്തെ വലിയ ഗ്രന്ഥമായി പ്രൊഫ. എം.കെ. സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍ മാറി.
”ഓ ബാപ്പ്‌രേ… സാഹിത്യത്തിന് ഇത്രത്തോളം പ്രാധാന്യം നല്‍കുന്ന സ്വകാര്യ പ്രസാധനമേഖല മലയാളത്തില്‍ മാത്രമെ കാണുകയുള്ളൂ. ഹരിതം ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര ഭാഷകളിലെ പ്രസാധകരും പിന്തുടരേണ്ടതാണ്.”
ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോള്‍, മേധാപട്കറുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

എം.ടി. അനുയാത്ര: എം.ടി.യെക്കുറിച്ചുള്ള 11 പുസ്തകങ്ങള്‍ ഒരേവേദിയില്‍

ഒരു സാഹിത്യകാരനെ അടയാളപ്പെടുത്തുന്ന പതിനൊന്ന് പുസ്തകങ്ങള്‍ ഒന്നിച്ച് ഒരേവേദിയില്‍ പ്രകാശിപ്പിക്കപ്പെടുക! ലോകസാഹിത്യത്തിലോ, ലോകപുസ്തകപ്രസാധനത്തിലോ, ലോകഭാഷകളിലോ ഇത്തരം ഒരു അത്ഭുതം ആദ്യമായിട്ടായിരുന്നു. നമ്മുടെ കാലത്തെ മഹാനായ എഴുത്തുകാരനെക്കുറിച്ചുള്ള; എം.ടി.യെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രസാധനം ചെയ്തത് ഹരിതമായിരുന്നു.
ഹരിതം ബുക്‌സിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 12 ദിവസങ്ങളോളം നീണ്ടുനിന്ന ‘എം.ടി അനുയാത്ര’ എന്ന ഈ ആശയം യാഥാര്‍ത്ഥ്യമായത്.
”നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ എം.ടിയുടെ കിരീടത്തിലെ പൊന്‍തൂവലാണ് ഹരിതം ബുക് സിന്റെ ഈ പ്രവര്‍ത്തനങ്ങള്‍.”  പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

''മലയാളത്തെ ശ്രേഷ്ഠഭാഷയായി തെരഞ്ഞെടുക്കുന്നതില്‍ ഹരിതം ബുക്‌സ് വഹിച്ച പങ്ക് നിസ്തുലം''

” സ്വാതന്ത്ര്യസമര സേനാനികളായ  തായാട്ട് ശങ്കരനും കെ തായാട്ടും തായാട്ട്  ബാലനും സ്വരൂപിച്ച ജീവിത മൂല്യങ്ങളാണ്
പ്രസാധനരംഗത്ത് ഹരിതത്തിന്റെ മുഖമുദ്ര. ഒന്നരപതിറ്റാണ്ടിനിടയില്‍ പ്രസാധനരംഗത്ത് ഹരിതം കൈവരിച്ച
നേട്ടങ്ങള്‍ ശ്ലാഘനീയമാണ്. ” 

ഹരിതം ബുക്‌സിന്റെ 15-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

” മലയാളം ശ്രേഷ്ഠഭാഷയായി തെരഞ്ഞെടുക്കപ്പെട്ട അവസരമാണ്. മലയാളത്തെ ശ്രേഷ്ഠഭാഷയായി തെരഞ്ഞെടുക്കുന്നതില്‍ ഹരിതം ബുക്‌സ് വഹിച്ച പങ്ക് നിസ്തൂലമാണ്. “

മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹരിതം ബുക്‌സിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 12 ദിവസങ്ങളോളം നീണ്ടുനിന്ന ‘എം.ടി അനുയാത്ര’ എന്ന ഈ ആശയം യാഥാര്‍ത്ഥ്യമായത്.
”നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ എം.ടിയുടെ കിരീടത്തിലെ പൊന്‍തൂവലാണ് ഹരിതം ബുക് സിന്റെ ഈ പ്രവര്‍ത്തനങ്ങള്‍.”  പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുകുന്ദം - എം. മുകുന്ദന്റെ 21 നോവലുകളെക്കുറിച്ച് 21 പഠനഗ്രന്ഥങ്ങള്‍

എം. മുകുന്ദന്റെ 23 നോവലുകളെക്കുറിച്ച്, 23 പഠനഗ്രന്ഥങ്ങള്‍ ഹരിതം ബുക്‌സ് പുറത്തിറക്കുന്നു. ഒരു എഴുത്തുകാരനെക്കുറിച്ച് ആയിരത്തോളം എഴുത്തുകാര്‍; ആയിരത്തോളം പഠനങ്ങള്‍! ഇത്തരമൊരു സാഹിത്യസങ്കല്പം ലോകഭാഷകളില്‍ തന്നെ ആദ്യമാണ്. 14 പുസ്തകങ്ങള്‍ ഈ വിഭാഗത്തില്‍ പുറത്തിറക്കി. പ്രതാപന്‍ തായാട്ടാണ് പുസ്തകങ്ങളുടെ എഡിറ്റര്‍. ഒരു എഴുത്തുകാരനെക്കുറിച്ച് ഒരാള്‍ എഡിറ്റുചെയ്യുന്ന 14 പുസ്തകങ്ങള്‍ എന്ന പ്രത്യേകതയും പ്രാധാന്യവും ഇതിനുണ്ട്.

സേതുമാധവം- സേതുവിന്റെ സ്ത്രീകഥാപാത്രപഠനങ്ങള്‍

മലയാളത്തില്‍ കഥാപാത്രപഠനങ്ങള്‍ ഇതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മലയാളത്തിലാദ്യമായി കഥാപാത്രപഠനങ്ങള്‍ ഉണ്ടാകുന്നു; അതും സ്ത്രീകഥാപാത്രപഠനങ്ങള്‍. സേതുവിന്റെ ഏഴു നോവലുകളിലായി പരന്നുകിടക്കുന്ന ആറു സ്ത്രീകഥാപാത്രങ്ങളെയാണ് ഹരിതം പഠിക്കാന്‍ ആരംഭിക്കുന്നത്. ആറു പുസ്തകങ്ങളായി ഇവ പുറത്തിറങ്ങുന്നു. ഇവയില്‍ കഴിയുന്നത്ര സ്ത്രീനിരൂപകരെ ഉള്‍പ്പെടുത്താനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.

മതേതരം മാസിക

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മാസികയാണ് മതേതരം. കഴിഞ്ഞ പത്തുവര്‍ഷങ്ങളായി മൂന്നൂറിലേറെ പേജുകളില്‍ പുറത്തിറങ്ങുന്ന ഓണപ്പതിപ്പുകള്‍ മലയാളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓണപ്പതിപ്പുകളില്‍ ഒന്നാണ്. വായനാസമൂഹത്തിന്റെ മുഖ്യ ഓണവിഭവങ്ങളിലൊന്നായി മതേതരം ഓണപ്പതിപ്പ് മാറിയിരിക്കുന്നു.

കഥയ്ക്കു മാത്രമായ് കഥായാനം മാസികയും കവിതയ്ക്കു മാത്രമായ് കവിതായാനം മാസികയും

കഥായാനം മാസികയും കവിതായാനം മാസികയും മലയാള കഥാലോകത്തും കവിതാലോകത്തും  ചെലുത്തിയ സ്വാധീനം ചില്ലറയല്ല. അകക്കാമ്പിന്റെ ശക്തിസൗന്ദര്യംകൊണ്ടും നിര്‍മ്മിതിയുടെ ലാവണ്യസൗന്ദര്യംകൊണ്ടും ഈ മാസികകള്‍ സാഹിത്യപ്രേമികളുടെ ഹൃദയംകവര്‍ന്നു.

മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇറയത്തുനിര്‍ത്തിയിരുന്ന നിരവധി പ്രതിഭകളുടെ അഭിമുഖങ്ങള്‍, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും എന്നാല്‍ ചരിത്രത്തില്‍ ഇടംപിടിക്കാതെ പോയവരുമായ നിരവധി പേരുടെ ജീവചരിത്രക്കുറിപ്പുകള്‍,  മറവിയുടെ ക്ലാവ് പിടിച്ച രചനകളുടെ പുനഃപ്രസിദ്ധീകരണങ്ങള്‍, അപൂര്‍വ്വ ഫോട്ടോകള്‍ എന്നിവ ഈ ആനുകാലികത്തെ ഏറെ ശ്രദ്ധേയമാക്കി.

ഹരിതം ബുക്‌സിന്റെ 20-ാം വാര്‍ഷികവും 'ഒരു വിദ്യാലയം ചുരുങ്ങിയതൊരു പുസ്തകം' പദ്ധതിയും

ഹരിതം ബുക്‌സ് അതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു നൂതന പദ്ധതിയുമായാണ് ഞങ്ങള്‍ 20-ാം വര്‍ഷം ആഘോഷിക്കുന്നത്. ‘ഒരു വിദ്യാലയം ചുരുങ്ങിയതൊരു പുസ്തകം’ എന്നതാണ് ആ നൂതന പദ്ധതി.
ലോകത്തൊരിടത്തും ഇതുപോലൊരു  പദ്ധതി ഒരുപക്ഷെ ആരും കണ്ടിരിക്കില്ല.
അദ്ധ്യാപകലോകത്ത് സംഭവിക്കാത്ത ഒന്ന്.
പുസ്തകലോകത്ത് സംഭവിക്കാത്ത ഒന്ന്.
അക്ഷരലോകത്ത് സംഭവിക്കാത്ത ഒന്ന്.
സാഹിത്യലോകത്ത് സംഭവിക്കാത്ത ഒന്ന്.
അതാണ് ‘ഒരു വിദ്യാലയം ചുരുങ്ങിയതൊരു പുസ്തകം’ എന്ന പ്രോജക്ട്.

പ്രതാപന്‍ തായാട്ട് രചിച്ച ജീവചരിത്രങ്ങളും സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന ഏടുകളും!

Indian Freedom Struggle Research Council (IFSRC) ലും  SWADESI-യും  ഹരിതവും ചേര്‍ന്നൊരുക്കുന്ന മഹാസംഭവം!

”നല്ല ജീവിതമത്രയും ജയിലില്‍ കിടന്നവര്‍, നാടുകടത്തപ്പെട്ടവര്‍, ബയണറ്റിന്റെ കുത്തേറ്റ് പിടഞ്ഞവര്‍, അംഗഹീനരായവ
ര്‍, വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍, തൂക്കിലേറ്റപ്പെട്ടവര്‍…,ഓര്‍ക്കണം, ഇവരെ കത്തിച്ച തീയിലാണ് നാമിന്ന് ചൂടുകായുന്നത്. 
ചരിത്രത്തിന്റെ വരണ്ട ഭാഷയിലല്ലാതെ, പോരാട്ടവീര്യത്തിന്റെ രോമാഞ്ചജനകമായ; ധീരോദാത്തമായ കഥകള്‍. 17 പുസ്തകങ്ങളാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയത്.

.

മഹാകവി വള്ളത്തോള്‍ വീണ്ടും...

ഇന്നും എന്നും പ്രസക്തമാണ് വള്ളത്തോള്‍. എന്നാല്‍ വള്ളത്തോളിന്റെ സമ്പൂര്‍ണ്ണ രചനകളല്ലാതെ കൊച്ചുകൊച്ചു വായനയ്ക്കായി കൊച്ചുകൊച്ചു പുസ്തകങ്ങള്‍ നിലവിലുണ്ടായിരുന്നില്ല. ഇത്തരം ഘട്ടത്തില്‍കൂടിയാണ് വള്ളത്തോളിനെ വീണ്ടും വര്‍ത്തമാനകാല സാഹിത്യലോകത്തേക്ക് കൊണ്ടുവരുവാന്‍ ഹരിതം തീരുമാനിച്ചത്.

ഏറെ നാളുകള്‍ക്കുശേഷമാണ് മഹാകവി വള്ളത്തോള്‍ വീണ്ടും നമ്മുടെ മുന്നിലെത്തുന്നത്. വള്ളത്തോളിന്റെ മാസ്റ്റര്‍പീസുകളെല്ലാം മറ്റു കവിതകളോടൊപ്പം ഈ പുസ്തകങ്ങളിലുണ്ട്.  കൊച്ചുസീത, മഗ്ദലനമറിയം, ബധിരവിലാപം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും തുടങ്ങിയ ശ്രദ്ധേയമായ കവിതകളും റഷ്യയില്‍, ചോര തിളയ്ക്കണം, ലെനിന്റെ ശവകുടീരം, സ്റ്റാലിന്‍ ഹായ് തുടങ്ങി വേണ്ടവിധം ശ്രദ്ധ പതിയാതെപോയ കവിതകളും അവയുടെ പഠനങ്ങളും അടങ്ങുന്ന 12 പുസ്തകങ്ങളാണ് ഈ വിഭാഗത്തില്‍.

ജയ്‌സണ്‍കൊച്ചുവീടന്റെ ശാസ്ത്രകഥാസാഗരം

ശാസ്ത്രജ്ഞന്മാരുടെ ജീവിതകഥയും സംഭാവനകളും; ആയിരക്കണക്കിന് കണ്ടുപിടിത്തങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും. ശാസ്ത്രകഥാസാഗരത്തിലൂടെ കടന്നുപോകുന്ന വിദ്യാര്‍ത്ഥി,  തീര്‍ച്ചയായും ഭാവിയില്‍ ശാസ്ത്രത്തിന്റെ ഏതെങ്കിലും മേഖലയില്‍ എത്തിച്ചേരും. അവന്‍ ശാസ്ത്രത്തെ അത്രകണ്ട് സ്‌നേഹിക്കും. അവനില്‍ ശാസ്ത്രകൗതുകം ജനിപ്പിക്കുന്ന, കഥയൂറുന്ന ഭാഷയിലുള്ള ജയ്‌സണ്‍ കൊച്ചുവീടന്റെ 56 കൃതികളാണ് ഈ വിഭാഗത്തില്‍.

0