Description
ജാതിചിന്തയും അയിത്താചരണവും കേരളീയ ജീവിതത്തെ ദുസ്സഹമാക്കിയിരുന്ന സാഹചര്യത്തിൽ നവോത്ഥാനാശയങ്ങളിലൂടെ മലയാളിമനസ്സിൽ പരി വർത്തനത്തിൻ്റെ ദീപ്‌തചിന്ത ഉണർത്തിയ ശ്രീനാരായണ ഗുരുദേവൻ്റെ ആത്മീയപുത്രനും ഗൃഹസ്ഥ ശിഷ്യനുമായ മഹാകവി കുമാരനാശാൻറെ പ്രശസ്‌ത കൃതിയാണ് ദുരവസ്ഥ. കീഴ്ജാതിക്കാർ ചേർന്നുള്ള മിശ്രഭോജനംപോലും സഹിക്കാനാവാത്ത കേരളീയസമൂഹത്തിനു മുമ്പിൽ നമ്പൂതിരി യുവതിയായ സാവിത്രി അന്തർജനവും അടിയാനായ ചെറുമൻ ചാത്തനും തമ്മിൽ വിവാഹിതരാകുന്നു എന്ന തീവ്ര വിപ്ലവാശയം ദുരവസ്ഥയിലൂടെ കുമാരനാശാൻ അവതരിപ്പിച്ചു. അനേകം നാടകീയ മുഹൂർത്തങ്ങളിലൂടെ സാവിത്രി അന്തർജനവും ചെറുമൻ ചാത്തനും തങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തുന്നു. നോവൽ രൂപത്തിൽ പുനരാഖ്യാനം ചെയ്യുന്ന ആദ്യ കാവ്യകൃതിയാണ് ‘മാറ്റുവിൻ ചട്ടങ്ങളെ.’




Reviews
There are no reviews yet.