Description
കഠിനാധ്വാനവും, സ്ഥിരോത്സാഹവും, സത്യസന്ധതയും, നിലപാടുകളിലെ കൃത്യതയും ഉണ്ടെങ്കിൽ ഒരാൾക്ക് ഉയരങ്ങളിലെത്താം എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അങ്ങനെ ഒരു ജീവിതമാണ് ഈ പുസ്തകത്തിലുള്ളത്. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ പത്താമത്തെ കുട്ടിയായി ജനിച്ച് ഇന്ദ്രപ്രസ്ഥത്തിലെ ജനാധിപത്യത്തിന്റെ ശ്രീകോവിൽ വരെയെത്തിയ ഒരാൾ. സൗഹൃദങ്ങളും സഹജീവി സ്നേഹവും ജീവിതനിയോഗമായി കാണുന്ന ഒരാൾ. അമ്മയും അക്ഷരങ്ങളുമാണ് കലുഷമായ ചുറ്റുപാടുകളിൽ വെളിച്ചം തരുന്ന നന്മകളെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാൾ. ഇല്ലായ്മയുടെ ഇല്ലിമുള്ളുകൾ താണ്ടിയ ഒരാൾ. വന്ന വഴികളൊന്നും മറക്കാതിരുന്ന ഒരാൾ. മണ്ണും മനുഷ്യനുമാണ് തൻ്റെ മതമെന്ന് പ്രഖ്യാപിച്ച ഒരാൾ. ഇങ്ങനെയൊരാൾ….




Reviews
There are no reviews yet.