ഹരിതം ബുക്സ്

ഹരിതം ബുക്സിൻ്റെ കാൽ നൂറ്റാണ്ടുകാലം, ഒരു തിരിഞ്ഞുനോട്ടം

സ്വാതന്ത്ര്യസമര സേനാനിയും മൊയാരത്ത് ശങ്കരൻ്റെ വലംകൈയുമായിരുന്ന വള്ളുവ ചന്തുനമ്പ്യാർ, ചന്തുനമ്പ്യാരുടെ മക്കളായ സ്വാതന്ത്യസമര സേനാനിയും സാഹിത്യകാരനും അദ്ധ്യാപകനും ദേശാഭിമാനി വാരികയുടെ പത്രാധിപരും ഗ്രന്ഥശാലാസംഘത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന യശഃശരീരനായ തായാട്ട് ശങ്കരൻ; സ്വാതന്ത്ര്യസമര സേനാനിയും അദ്ധ്യാപകനും ബാലസാഹിത്യകാരനും അമ്പതോളം പുസ്‌തകങ്ങളുടെ രചയിതാവും നിരവധി ദേശീയ- സംസ്ഥാന പുരസ്‌കാര ജേതാവുമായിരുന്ന യശഃശ രീരനായ കെ. തായാട്ട്; സ്വാതന്ത്യ്രസമരസേനാനിയും പൊതുപ്രവർത്തകനും ഗാന്ധിയൻ സോഷ്യലിസ്റ്റും സർവ്വോദയമണ്ഡലം മുൻ പ്രസിഡന്റുമായ തായാട്ട് ബാലൻ – ഇവർ ജീവിതംകൊണ്ട് സ്വരൂപിച്ച സാംസ്കാ രികബോധത്തിൻ്റെ ഉൽപ്പന്നം എന്ന നിലയിലാണ് തായാട്ട് പബ്ലിക്കേഷൻസ് ഉദയം ചെയ്യുന്നത്.

കേരളദേശം പുസ്‌തകദേശം' ഹരിതം ബുക്‌സിൻ്റെ 'ഗിന്നസ്' നേട്ടം

2003 മെയ് 24-ാം തീയതി പുസ്‌തകപ്രസാധനത്തിലാദ്യമായി ‘കേരളദേശം പുസ്‌തകദേശം’- എന്ന തലക്കെട്ടിൽ 60 പുസ്‌തകങ്ങൾ ഒന്നിച്ച് പ്രകാശിപ്പിച്ച് ഹരിതം ചരിത്രം സൃഷ്ടിച്ചു.

“ലോക പുസ്‌തകതലസ്ഥാനമായി യുനസ്കോ ന്യൂഡൽഹിയെ തെരഞ്ഞെടുത്തപ്പോൾ, ഹരിതം കേരള ത്തെ പുസ്തകദേശമാക്കി മാറ്റി.”- പ്രശസ്‌ത സാഹിത്യകാരൻ കാക്കനാടൻ ഈ വേളയിൽ അഭിപ്രായപ്പെട്ടു.

“സാഹസികതയിലൂടെ സാദ്ധ്യമാകുന്ന സാംസ്‌കാരികതയുടെ വന്യസൗന്ദര്യമാണ് ഈ സംരംഭത്തിൽ കാണാൻ കഴിയുക.” പുസ്‌തകങ്ങൾ പ്രകാശനം ചെയ്‌തുകൊണ്ട് പ്രശസ്‌ത തമിഴ് സാഹിത്യകാരൻ യുവാൻ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു

നിയമസഭാസമിതിയുടെ സന്ദർശനം

ഹരിതത്തിന്റെ ഈ ഗിന്നസ്നേട്ടത്തിന്, അംഗീകാ രം തേടിയെത്താൻ ഏറെ താമസമുണ്ടായില്ല. കേരള നിയമസഭാസമിതിയുടെ സന്ദർശനമായിരുന്നു അത്. പിരപ്പൻകോട് മുരളി, പി.ടി. തോമസ്, പി.ജെ. ജോയി, വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രഭാത് ബുക്ക്ഹൗസിനു ശേഷം സമിതി സന്ദർശിക്കുന്ന രണ്ടാമത്തെ പ്രസാധകസംരംഭമായി ഹരിതം മാറി. ഇന്നേവരെ പ്രഭാത് ബുക്ക്ഹൗസും ഹരിതം ബുക്‌സും മാത്രമെ ഇത്തരത്തിൽ നിയമസഭാസമിതി സന്ദർശിച്ചിട്ടുള്ളൂ എന്നതും ചാരിതാർത്ഥ്യത്തോടെ രേഖപ്പെടുത്തട്ടെ. ജനാധിപത്യ ശ്രീകോവിലിൻ്റെ പ്രത്യേകസമിതിയുടെ ഈ സന്ദർ ശനം കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും ബഹുമതിയായി ഹരിതം കണക്കാക്കുന്നു.

“ഒരു പ്രാദേശിക ഭാഷയിൽ ലോകനിലവാരത്തിലുള്ള പുസ്‌തകങ്ങൾ നിർമ്മിക്കുന്ന ഹരിതം ബുക്സ് പ്രസാധനത്തെ അതിശയിപ്പിക്കുന്നു.” ജ്ഞാനപീഠ പുരസ്‌കാര ജേതാവ് പ്രശസ്‌ത ഹിന്ദി സാഹിത്യകാ രൻ നിർമ്മൽവർമ്മയുടെ അഭിപ്രായവും ഞങ്ങൾ നെഞ്ചോടു ചേർത്തുവെക്കുന്നു.

'ഹിറ്റായി മാറിയ' സാംസ്‌കാരികവികാരം മാസിക

ഒരു നൂതന മാസികാസങ്കല്പം കൈരളിക്കു മുമ്പില്‍ വെച്ചുകൊണ്ട് തായാട്ട് പബ്ലിക്കേഷന്‍സ് മാധ്യമരംഗത്ത് വരവറിയിച്ചത്. പ്രബുദ്ധകേരളം സാംസ്‌കാരികവികാരത്തിനു നല്‍കിയ സ്വീകരണം അമ്പരപ്പിക്കുന്നതായിരുന്നു. ‘ആകര്‍ഷകമായ സാഹിത്യമാസിക’ എന്ന പേരില്‍ കലാകൗമുദി വാരിക എഴുതിയ ലേഖനത്തില്‍ ‘ഈ മാസികക്ക് സൂക്ഷിച്ചുവെക്കാന്‍ പറ്റിയ ഒരു പുസ്തകത്തിന്റെ ഭാവമുണ്ട്’ എന്ന് അഭിപ്രായപ്പെട്ടു. ‘ധീരവും അഭിനന്ദനീയവുമായ സംരംഭം’ എന്നാണ് സി.പി.എം. പോളിറ്റ്ബ്യൂറോയംഗം എം.എ. ബേബി അഭിപ്രായപ്പെട്ടത്. ‘രേഖാചിത്രങ്ങളും ചിത്രങ്ങളും ചേര്‍ത്ത സാംസ്‌കാരികവികാര ത്തിന്റെ ഭംഗിയായ അവതരണത്തെയാ ണ്’ മലയാളമനോരമ പ്രശംസിച്ചത്.

‘സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് വായി ക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യാവുന്ന ഒരു പുസ്തകമാണിതെന്ന്’ മാതൃ ഭൂമി ദിനപത്രം ചൂണ്ടിക്കാട്ടി. ‘ഉത്തരാധുനികകാലത്തെ സാഹിത്യ ഹിറ്റായി സാം സ്‌കാരികവികാരം മാറി’യെന്ന് ദി ഹിന്ദു വും അഭിപ്രായപ്പെട്ടു.

പൂര്‍വ്വസൂരികളുടെ പുസ്തകപരമ്പര​

2003-ല്‍തന്നെ വന്‍കിട പ്രസാധകരാലും അക്കാദമികളാലും തമസ്‌കരിക്കപ്പെട്ട കഥാ-നോവല്‍ സാഹിത്യശാഖയിലെ പൂര്‍വ്വസൂരികളുടെ 14 പുസ്തകങ്ങള്‍ പ്രസാധനം ചെയ്ത് ഹരിതം സാഹിത്യകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഒടുവില്‍ കുഞ്ഞികൃഷ്ണന്‍ മേനോന്‍, ജോസഫ് മൂളിയില്‍, എം.ആര്‍.കെ.സി, കെ. സുകുമാരന്‍, വേങ്ങയില്‍ കുഞ്ഞിരാമനായനാര്‍ തുടങ്ങിയവരുടെ  പുസ്തകങ്ങളായിരുന്നു പ്രസിദ്ധീകരിച്ചത്. കച്ചവടതാല്‍പര്യങ്ങള്‍ക്കപ്പുറം പുസ്തകപ്രസാധനം ഒരു സാംസ്‌കാരികപ്രവര്‍ത്തനമായി മാറുന്ന കാഴ്ചയ്ക്ക് കേരളം സാക്ഷ്യംവഹിക്കുകയായിരുന്നു.

ചില നാഴികക്കല്ലുകൾ

അതേവർഷം തന്നെയാണ് കെ.പി. അപ്പൻ്റെ തെരഞ്ഞെടുത്ത കൃതികൾ പുറത്തിറക്കിയത്. 1300-ാളം പേജുകളിൽ 3 വോള്യങ്ങളിലായി പുറത്തുവന്ന ഈ ഗ്രന്ഥം നിരൂപണശാഖയിൽ അന്നോളം വന്ന ഗ്രന്ഥങ്ങ ളിൽ വലുതും മികച്ചതുമായിരുന്നു. നിരൂപണത്തിന് വായനാസമൂഹമില്ലെന്ന് കരുതപ്പെട്ടിരുന്ന കാലത്ത് നിരൂപണസാഹിത്യത്തിന് ഒരു ഉണർത്തുപാട്ടായി മാറി; കെ.പി അപ്പൻ്റെ തെരഞ്ഞെടുത്ത കൃതികൾ.

2008-ൽ 800-ാളം പേജുകളിൽ കാവാലം നാടകങ്ങൾ പ്രസിദ്ധീകരിച്ചതി ലൂടെ പൊതുവെ ‘ആരോഗ്യ പ്രശ്നം’ ഉയർന്നുനിൽക്കുന്ന നാടകസാഹിത്യത്തിന് ബഹുമാന്യത പകർന്നുനൽകാൻ കഴിഞ്ഞു. മലയാ ളത്തിൽ അന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും വലിയ നിരൂപണ-നാടകഗ്രന്ഥങ്ങളായിരുന്നു ഇവ.

അക്കാദമിക് എൻസൈക്ലോപീഡിയ

പുതിയ പാഠ്യപദ്ധതി വിദ്യാഭ്യാസവകുപ്പ് വിഭാവനം ചെയ്തത് വളരെ പെട്ടെ ന്നായിരുന്നു. അതിനുവേണ്ട മുന്നൊരുക്കങ്ങൾ വേണ്ടവിധം നടത്തിയിരുന്നില്ല. അധികവായനയ്ക്കായുള്ള പുസ്‌തകങ്ങൾ അക്കാലത്ത് ബാലവൈജ്ഞാനിക സാഹിത്യമേഖലയിൽ തുലോം കുറവായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ യും അക്കാദമികളുടെയും ശ്രദ്ധ ഈ പ്രശ്‌നത്തെ വേണ്ടവിധം പതിഞ്ഞിരുന്നി ല്ല. ഇത്തരമൊരവസ്ഥയിലാണ് വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും ആവ ശ്യമായ പുസ്‌തകങ്ങൾ ഒരുക്കുക എന്ന ദൗത്യം ഹരിതം ഏറ്റെടുത്തത്. പ്രഗത്ഭരായ പത്രാധിപസമിതിയുടെ നേതൃത്വത്തിൽ വിദഗ്‌ധരും കൃതഹസ്‌തരുമായ എ ഴുത്തുകാർ ഒരുക്കിയ ഇരുന്നൂറോളം പുസ്‌തകങ്ങളാണ് പിറന്നുവീണത്.

ഗ്രന്ഥശാലാചരിത്രം പുസ്‌തകരൂപത്തിൽ

സാഹിത്യകാരന്റെയും വായനക്കാരൻ്റെയും ഇടയിൽ, പൊക്കിൾകൊടി ബ ന്ധംപോലെ പവിത്രമായ എണ്ണായിരത്തിൽപ്പരം ഗ്രന്ഥശാലകൾ കേരളത്തിലു ണ്ട്. ഇവയുടെ ചരിത്രം രേഖപ്പെടുത്തുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുത്തു. ഇത് ഒരു ഹിമാലയൻ പ്രയത്നമാണെന്ന് അറിയായ്‌കയല്ല. ചുറ്റുപാടുനിന്നും ഉയർന്നുപൊങ്ങിയ അഭിനന്ദനങ്ങളും ആവേശവും ഞങ്ങൾക്കു കരുത്തുപകർ ന്നു. ഇതിന്റെ ഫലമായി ഗ്രന്ഥശാലാചരിത്രം പുസ്‌തകങ്ങളായി രൂപപ്പെട്ടു.

എം.ടി. അനുയാത്ര: എം.ടി.യെക്കുറിച്ചുള്ള 11 പുസ്‌തകങ്ങൾ ഒരേവേദിയിൽ

ഒരു സാഹിത്യകാരനെ അടയാളപ്പെടുത്തുന്ന പതിനൊന്ന് പുസ്‌തകങ്ങൾ ഒന്നിച്ച് ഒരേവേദിയിൽ പ്രകാ ശിപ്പിക്കപ്പെടുക! ലോകസാഹിത്യത്തിലോ, ലോകപുസ്‌തകപ്രസാധനത്തിലോ, ലോകഭാഷകളിലോ ഇത്ത

രം ഒരു അത്ഭുതം ആദ്യമായിട്ടായിരുന്നു. നമ്മുടെ കാലത്തെ മഹാനായ എഴുത്തുകാരനെക്കുറിച്ചുള്ള; എം.ടി.യെക്കുറിച്ചുള്ള പുസ്‌തകങ്ങൾ പ്രസാധനം ചെയ്‌തത്‌ ഹരിതമായിരുന്നു.

ഹരിതം ബുക്സിൻ്റെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് 12 ദിവസങ്ങളോളം നീണ്ടുനിന്ന ‘എം.ടി അനുയാത്ര’ എന്ന ഈ ആശയം യാഥാർത്ഥ്യമായത്.

“നിരവധി പുരസ്ക്‌കാരങ്ങൾ ഏറ്റുവാങ്ങിയ എം.ടിയുടെ കിരീടത്തിലെ പൊൻതൂവലാണ് ഹരിതം ബുക് സിന്റെ ഈ പ്രവർത്തനങ്ങൾ.” പരിപാടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

2010 ലഘുനോവൽ വർഷാചരണം

വായനാലോകത്ത് ശക്തിസാന്നിദ്ധ്യം തെളിയിക്കാൻ ലഘുനോവൽ വിഭാഗ ത്തിന് കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ കഥയുടെയും നോവലിന്റെയും മൂപ്പിന്റെ അഭാവ മായിത്തീരുന്നതാവാം സാഹിത്യശാഖകളിലെ ഈ പുതുമയ്ക്ക് ബാലാരിഷ്‌ടത സമ്മാനിച്ചത്. കഥകളുടെ ഭാവസാന്ദ്രതയോ നോവലിൻ്റെ ഗരിമയോ അവകാശ പ്പെടാനില്ലാത്ത ലഘുനോവലുകളിൽ നിരുപകരുടെ ശ്രദ്ധപോലും വേണ്ടവിധം പതിഞ്ഞിട്ടില്ല. കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു കൊച്ചു യാത്ര. ഹരിതം ബുക്സ്‌സും നീലാംബരിയും ചേർന്ന്, 2010, ലഘുനോവൽ വർഷമായി ആചരിച്ചത് ഇക്കാര്യങ്ങൾ മനസ്സിൽവെച്ചുകൊണ്ടായിരുന്നു.

മുകുന്ദം - എം. മുകുന്ദൻ്റെ 21 നോവലുകളെക്കുറിച്ച് 21 പഠനഗ്രന്ഥങ്ങൾ

എം. മുകുന്ദന്റെ 23 നോവലുകളെക്കുറിച്ച്, 23 പഠനഗ്രന്ഥങ്ങൾ ഹരിതം ബുക്‌സ് പുറത്തിറക്കുന്നു. ഒരു എഴുത്തുകാരനെക്കുറിച്ച് ആയിരത്തോളം എഴുത്തുകാർ; ആയിരത്തോളം പഠനങ്ങൾ! ഇത്തരമൊരു സാഹിത്യസങ്കല്പ്‌പം ലോകഭാഷകളിൽ തന്നെ ആദ്യമാണ്. 14 പുസ്‌തകങ്ങൾ ഈ വിഭാഗത്തിൽ പുറത്തി റക്കി. പ്രതാപൻ തായാട്ടാണ് പുസ്‌തകങ്ങളുടെ എഡിറ്റർ. ഒരു എഴുത്തുകാരനെക്കുറിച്ച് ഒരാൾ എഡിറ്റു ചെയ്യുന്ന 14 പുസ്‌തകങ്ങൾ എന്ന പ്രത്യേകതയും പ്രാധാന്യവും ഇതിനുണ്ട്.

സേതുമാധവം- സേതുവിൻ്റെ സ്ത്രീകഥാപാത്രപഠനങ്ങൾ

മലയാളത്തിൽ കഥാപാത്രപഠനങ്ങൾ ഇതുവരെ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മല യാളത്തിലാദ്യമായി കഥാപാത്രപഠനങ്ങൾ ഉണ്ടാകുന്നു; അതും സ്ത്രീകഥാപാത്രപഠനങ്ങൾ. സേതുവിന്റെ ഏഴു നോവലുകളിലായി പരന്നുകിടക്കുന്ന ആറു സ്ത്രീകഥാപാത്രങ്ങളെയാണ് ഹരിതം പഠിക്കാൻ ആരം ഭിക്കുന്നത്. ആറു പുസ്‌തകങ്ങളായി ഇവ പുറത്തിറങ്ങുന്നു. ഇവയിൽ കഴിയുന്നത്ര സ്ത്രീനിരൂപകരെ ഉൾപ്പെടുത്താനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

സാഹിത്യഅക്കാദമിയുടേയും ദർശന കൾച്ചറൽ സെൻ്ററിൻ്റേയും പുരസ്‌കാരങ്ങളും ദേശീയ മാനവ സംസ്കൃതി കേന്ദ്രത്തിൻ്റെ അച്ചടിമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രതാപൻ തായാട്ടിനു ലഭിച്ച പുരസ്കാരവും ഞങ്ങൾക്ക് ഈ പാതയിൽ ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു.

മുന്നോട്ടു സഞ്ചരിക്കാനുള്ള പാതയിൽ വായനയെ സ്നേഹിക്കുന്ന, സംസ്‌കാരത്തെ സ്നേഹിക്കുന്ന, സാഹിത്യത്തെ സ്നേഹിക്കുന്ന താങ്കളുടെ സഹായ സഹകരണങ്ങൾ ഒരു കൈത്താങ്ങായി ഉണ്ടാകു മെന്ന് ഞങ്ങളാശിക്കുന്നു. ആ കൈത്താങ്ങ് ഞങ്ങളുടെ പാഥേയമായി മാറും.

മതേതരം മാസിക

മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മാസികയാണ് മതേതരം. കഴിഞ്ഞ പത്തുവർഷങ്ങളായി മുന്നൂറിലേറെ പേജുകളിൽ പുറത്തിറങ്ങുന്ന ഓണപ്പതിപ്പു കൾ മലയാളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓണപ്പതിപ്പുകളിൽ ഒന്നാണ്. വായനാസമൂഹത്തിൻ്റെ മുഖ്യ ഓണവിഭവങ്ങളിലൊന്നായി മതേതരം ഓണപ്പ തിപ്പ് മാറിയിരിക്കുന്നു.

കഥയ്ക്കു മാത്രമായി കഥായാനം കവിതയ്ക്കു മാത്രമായി കവിതായാനം

കഥായാനം മാസികയും കവിതായാനം മാസികയും മലയാള കഥാലോക ത്തും കവിതാലോകത്തും ചെലുത്തിയ സ്വാധീനം ചില്ലറയല്ല. അകക്കാമ്പിന്റെ ശക്തിസൗന്ദര്യംകൊണ്ടും നിർമ്മിതിയുടെ ലാവണ്യസൗന്ദര്യംകൊണ്ടും ഈ മാസികകൾ സാഹിത്യപ്രേമികളുടെ ഹൃദയംകവർന്നു.

അക്കാദമിക് തലങ്ങളിലേക്കുയരുന്ന ഹരിതം ലിറ്റററി ഫെസ്റ്റ് (HLF)

കേരളത്തിലെ വിവിധ നഗരങ്ങളിൽ നിരവധി സാഹിത്യദിനങ്ങൾ സമ്മാനി ച്ചുകൊണ്ട് ലിറ്റററി ഫെസ്റ്റ് ഹരിതം ബുക്‌സ് നടത്തുകയുണ്ടായി. തിരുവനന്ത പുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കാഞ്ഞങ്ങാട്, പാലക്കാട് എന്നിങ്ങ നെ വിവിധ നഗരങ്ങളിലായി നടത്തിയ വിവിധ എഴുത്തുകാരുടെ സാഹിത്യജീ വിതത്തെ ആസ്പദമാക്കി നടത്തിയ ലിറ്റററി ഫെസ്റ്റിവൽ മുൻകാല സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങളെ ഓർമ്മിപ്പിച്ചു. മുഴുനീള ദിവസങ്ങളായാണ് ഈ ലിറ്റററി ഫെസ്റ്റിവൽ ഹരിതം സാംസ്‌കാരിക കേരളത്തിന് സമ്മാനിച്ചത്.

നൊസ്റ്റാൾജിയ

കേരള സാഹിത്യഅക്കാദമി പുരസ്ക്‌കാരങ്ങൾ ലഭിച്ച പുസ്‌തകങ്ങൾപോ ലും പ്രിന്റിലില്ലാത്ത ഒരവസ്ഥ മലയാളത്തിനുണ്ടായിരുന്നു; അതും പ്രഗത്ഭരുടേ തായി. ഇങ്ങനെ അറുപതോളം പുസ്‌തകങ്ങൾ നൊസ്റ്റാൾജിയ സീരീസ് എന്ന നിലയിൽ ഹരിതം ബുക്‌സ് പുറത്തിറക്കുന്നു. തകഴി, ഉറൂബ്, കോവിലിൻ, കെ. സുരേന്ദ്രൻ, ജി. വിവേകാനന്ദൻ, കാക്കനാടൻ, പാറപ്പുറത്ത്, നന്തനാർ, മുണ്ടൂർ കൃഷ്ണൻകുട്ടി, ജി. ബാലചന്ദ്രൻ ഇങ്ങനെ പോകുന്നു എഴുത്തുനിര. ഹരിതം ബുക്സിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി ഞങ്ങളിതിനെ നെഞ്ചോടു ചേർക്കുന്നുണ്ട്.

ഡോ. എം. ലീലാവതിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ

മലയാള ഭാഷയ്ക്ക് അലങ്കാരമായി ഏഴ് വോള്യങ്ങളിൽ, 5232 പേജുകളിലായി ഡോ. എം. ലീലാവതി യുടെ തെരഞ്ഞെടുത്തലേഖനങ്ങൾ ഈ വർഷം ഞങ്ങൾ പ്രസിദ്ധീകരിച്ചു.

തെരഞ്ഞെടുത്ത കൃതികളുടെ ആധികാരികതയും സൗന്ദര്യവും

കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരു ടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, എം.കെ. സാനുവിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, പി. രാജീവിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, എം.ബി. രാജേഷിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, എം. മുകുന്ദന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, എം. മുകുന്ദന്റെ തെരഞ്ഞെടുത്ത ലഘുനോവലുകള്‍, മുണ്ടൂര്‍ സേതുമാധവന്റെ തെരഞ്ഞെടുത്ത കഥകള്‍- സമ്പൂര്‍ണ്ണം, ബാലചന്ദ്രന്‍ വടക്കേടത്തിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, എ. അയ്യപ്പന്റെ തെരഞ്ഞെടുത്ത കവിതകള്‍, ഓ.എന്‍.വിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്നിങ്ങനെ മലയാളത്തിലെ കനപ്പെട്ട പുസ്തകങ്ങള്‍ ഹരിതം പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുത്ത കൃതികളുടെ ആധികാരികതയുടെയും സൗന്ദര്യത്തിന്റെയും അവസാന വാക്കായി ഹരിതം ബുക്‌സ് മാറി.

അക്കാഫുമായി ചേര്‍ന്ന് 'എന്റെ കലാലയം' സീരീസ്

അക്കാഫുമായി ചേര്‍ന്നാണ് ‘എന്റെ കലാലയം’ സീരീസില്‍ 25 പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്. ഒരു ഭാഷയിലും സംഭവിക്കാത്തത്. സ്വന്തം കലാലയ കാലത്തി ലേക്ക് മടങ്ങിപ്പോകുന്ന, മടക്കിക്കൊണ്ടുപോകുന്ന 25 പുസ്തകങ്ങള്‍.

'എന്റെ ദേശം' സീരീസ്

28-ാം വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ ദേശം’ എന്നൊരു സീരീസ് ഞങ്ങള്‍ സ്വപ്നം കാണുന്നു. ദേശവാസികളുടെ കഥ, കവിത, ഓര്‍മ്മ, അനുഭവം, ജീവിതം എന്നിങ്ങനെ പുസ്തകമായി വരുന്നു. ദേശത്തെ എഴുത്തുകാരുടെ സൃഷ്ടികളും ദേശത്തെക്കുറിച്ചുള്ള സൃഷ്ടികളും സമന്വയിക്കുന്ന ഈ സീരീസ് ഏറെ സ്വീകരിക്കപ്പെടുമെന്ന് കരുതുന്നു.

സാഹിത്യഅക്കാദമിയുടേയും ദർശന കൾച്ചറൽ സെൻ്ററിന്റേയും പുരസ്കാ രങ്ങളും ദേശീയ മാനവസംസ്‌കൃതി കേന്ദ്രത്തിൻ്റെ അച്ചടിമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രതാപൻ തായാട്ടിനു ലഭിച്ച പുരസ്‌കാരവും ഞങ്ങൾക്ക് ഈ പാതയിൽ ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു.
മുന്നോട്ടു സഞ്ചരിക്കാനുള്ള പാതയിൽ വായനയെ സ്നേഹിക്കുന്ന, സംസ്കാ രത്തെ സ്നേഹിക്കുന്ന, സാഹിത്യത്തെ സ്നേഹിക്കുന്ന താങ്കളുടെ സഹായ സഹകരണങ്ങൾ ഒരു കൈത്താങ്ങായി ഉണ്ടാകുമെന്ന് ഞങ്ങളാശിക്കുന്നു. ആ കൈത്താങ്ങ് ഞങ്ങളുടെ പാഥേയമായി മാറും.

-പ്രതാപൻ തായാട്ട്

0