അഡ്വ. പി.എസ്. ശ്രീധരൻപിള്ള
അഭിഭാഷകരംഗത്തെയും രാഷ്ട്രീയരംഗത്തെയും തിളങ്ങുന്ന വ്യക്തിത്വമായ പി.എസ്. ശ്രീധരൻപിള്ള രാഷ്ട്രീയരംഗത്തെന്നപോലെ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഇപ്പോൾ ബി.ജെ.പി. ദേശീയ പ്രഭാരിയാണ്. കേന്ദ്ര സർക്കാരിന്റെ കേരളഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. പ്രമാദമായ നിരവധി കേസുകളിൽ നായനാർ ഭരണകാലത്തും യു.ഡി.എഫ്. ഭരണത്തിൻകീഴിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായിട്ടുണ്ട്. സി.ബി.ഐയുടെ ഹൈക്കോടതിയിലെ മുൻ അഭിഭാഷകനാണ്. കോഴിക്കോട് ബാർ അസോസിയേഷൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്റ് (1995), കേരള ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്റ്, കബഡി അസോസിയേഷൻ്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിയമ -രാഷ്ട്രീയ പംക്തികൾ വളരെക്കാലമായി എഴുതിക്കൊണ്ടിരിക്കുന്നു. വിവിധ വിഷയങ്ങളെ ബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി 22 പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീക രിച്ചിട്ടുണ്ട്. കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എ.ബി.വി.പി. സംസ്ഥാന സെക്രട്ടറിയും കോളേജ് യൂണിയൻ വൈസ് ചെയർമാനുമായിരുന്നു. 1984 മുതൽ പത്ത് വർഷക്കാലം കോഴിക്കോട് സർവ്വകലാശാല സെനറ്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ യുവമോർച്ച, ബി.ജെ.പി. ജില്ലാ-സംസ്ഥാന ചുമതലകൾ വഹിച്ചുവരുന്നു. 2003 മുതൽ 2006 വരെ ബി.ജെ.പി. സംസ്ഥാന പ്രസിഡൻറായിരുന്നു. അവാർഡുകൾ: മികച്ച പൊതുപ്രവർത്തകനുള്ള ലയൺസ് അവാർഡ് – 2001, മികച്ച നിയമ ലേഖനത്തിനുള്ള അഡ്വ. കെ. കുഞ്ഞിരാമമേനോൻ അവാർഡ് – 2003, ധനം മാസിക മികച്ച രാഷ്ട്രീയ ബ്രാൻഡ് -2003, മികച്ച പൊതുപ്രവർത്തകനുള്ള ശ്രീനാഥാശ്രമ അവാർഡ് – 2004, എസ്.കെ. പൊറ്റെക്കാട് സാഹിത്യ അവാർഡ് – 2004, സി.എച്ച്. ഹരി ദാസ് സാഹിത്യ അവാർഡ് – 2006, കർമശ്രേഷ്ഠ പുരസ്ക്കാരം-2009, ഡൽഹി സാഹിത്യ വേദി പുരസ്കാരം-2010, സർഗപ്രതിഭ പഴശ്ശിരാജ പുരസ്കാരം – 2011.
ഭാര്യ : അഡ്വ. കെ. റീത
മക്കൾ : അഡ്വ. അർജ്ജുൻ ശ്രീധർ, ഡോ. ആര്യഅരുൺ.
മരുമകൻ: അഡ്വ: അരുൺ കൃഷ്ധൻ
വിലാസം: പ്രണവം തിരുത്തിയാട്, കോഴിക്കോട് – 4, 0495-2771248 (ഓഫീസ്) 3-ാം നില, മെട്രോപ്ലാസ, ഹൈക്കോടതിക്കു സമീപം, മാർക്കറ്റ് റോഡ് (നോർത്ത്), കൊച്ചിൻ – 18, 0484-2394222 (ഓഫീസ്)
Shop Now
Ividam