ഡോ. അരുൺ ബി. നായർ

കൊല്ലം ജില്ലയിലെ പട്ടാഴി സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്, കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് സൈക്യാട്രിയിൽ എം.ഡി എന്നിവ പൂർത്തിയാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം, ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ചു. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ. 
അഡ്വാൻസസ് ഇൻ മെഡിസിൻ ആൻ്റ് സൈക്യാട്രി’ (Advances in medicine and psychatry) എന്നതാണ് പുസ്‌തകരൂപത്തിലായ ആദ്യകൃതി. 
മലയാളത്തിൻ്റെ ആദ്യ ആരോഗ്യവിജ്ഞാനകോശമായ ‘സർവ്വരോഗ വിജ്ഞാനകോശ’ത്തിൽ മാനസികാരോഗ്യവിഭാഗം കൈകാര്യം ചെയയ്തു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആരോഗ്യമാസികകളിലും ദിനപത്രങ്ങളിലുമായി അഞ്ഞൂറിലേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകളിലായി മൂന്നൂറിലേറെ ആരോഗ്യവിദ്യാഭ്യാസ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മഴവിൽ മനോരമ ചാനലിലെ ‘മെയ്‌ഡ് ഫോർ ഈച്ച് അദർ’ എന്ന റിയാലിറ്റി ഷോയിലെ വിധി കർത്താവായിരുന്നു. ഇപ്പോൾ എല്ലാ ആഴ്‌ചയും എ.സി.വി ചാനലിൽ ‘മെമ്മറി മന്ത്ര‘ എന്ന പരിപാടി അവതരിപ്പിച്ചു വരുന്നു. 
വിവിധ ദേശീയ-അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
വിലാസം: എ-26, ഐശ്വര്യനഗർ
                         കേശവദാസപുരം തിരുവനന്തപുരം 4

Shop Now

0