ഡോ. നടയ്ക്കൽ ശശി
1964-ൽ കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിൽ ജനനം. കല്ലുവാതുക്കൽ യുപിഎസ് പഞ്ചായത്ത് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസിൽ ഡോക്ടറേറ്റ് അധ്യാപകൻ, അഭിഭാഷകൻ, സഹകാരി, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.
കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ ചെയർമാൻ, കേരളത്തിലെ പ്രമുഖ സന്നദ്ധസംഘടനയായ കേരള അസ്സോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെൻ്റിൻ്റെ സ്ഥാപകനും ചെയർമാനും. കല്ലുവാതുക്കൽ കാർഷിക വികസന ബാങ്കിൻ്റെ സ്ഥാപകനും പ്രസിഡന്റും. കാൻഫെഡ് കൊല്ലം ജില്ലാ ചെയർമാൻ, കൊട്ടറ ഗോപാലകൃഷ്ണൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ഭാര്യ: ഗൗരി എസ്.
മക്കൾ: ശങ്കരനാരായണൻ. എസ്, വിഷ്ണുനാരായണൻ എസ്.
വിലാസം: സൗപർണിക, നടയ്ക്കൽ, കല്ലുവാതുക്കൽ പി.ഒ, കൊല്ലം- 691578.
ഫോൺ: 9446403533
ഇമെയിൽ : nadakkalsasi@gmail.com
Shop Now
Ividam