ഡോ. ഷമീർ ഒറ്റത്തൈക്കൽ

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് കൈപ്പമംഗലം ചളിങ്ങാട്, ഒറ്റത്തൈക്കൽ സെയ്‌തുവിൻ്റെയും സുഹറാബിയുടെയും മകനായി ജനിച്ചു. ചളിങ്ങാട് ഗവൺമെന്റ്റ് മാപ്പിള എൽ.പി. സ്‌കൂളിൽ തുടങ്ങി, പെരിഞ്ഞനം കുറ്റിലക്കടവ് രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിലും നാട്ടിക ശ്രീനാരായണ കോളേജിലുമായി പഠനം പൂർത്തിയാക്കിയ ശേഷം ഇലക്ട്രോണിക്‌സിൽ ഡിപ്ലോമയെടുത്തു. കൊടുങ്ങല്ലൂർ സുന്ദരോദയ കലാക്ഷേത്രത്തിൽനിന്നും സംഗീതം അഭ്യസിച്ചു.
ബാല്യകാലത്തിൽ തന്നെ ചിത്രങ്ങൾ വരച്ചുതുടങ്ങുകയും പിന്നീട് ഗായകൻ, സംവിധായകൻ, അഭിനേതാവ്, ഫോട്ടോഗ്രാഫി, സിനിമാട്ടോഗ്രാഫി, എഴുത്ത്, സംഗീ ത സംവിധാനം, മിമിക്രി ആർട്ടിസ്റ്റ്, സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ് എന്നീ മേഖലയിൽ നൈപുണ്യം നേടുകയും ചെയ്തു‌.
അഴക്‘ എന്ന സംഗീത ആൽബത്തിലെ എട്ട് ഗാനങ്ങൾക്ക് സംഗീതം ചെയ് കൊണ്ട് 1999-ൽ പ്രൊഫഷണൽ കലാരംഗത്തേക്ക് കടന്നുവന്നു.
നിരവധി സ്റ്റേജ് ഷോകളും ടെലിവിഷൻ കോമഡി ഷോകളും സംഗീത ആൽബങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്‌തിട്ടുണ്ട്. പത്രരംഗവും പ്രവർത്തന മേഖലയാണ്. 2022-ൽ ഒരു സിനിമയുടെ എല്ലാ സാങ്കേതിക വിഭാഗങ്ങളും സ്വന്തമായി കൈകാര്യം ചെയ്‌തുകൊണ്ട് 45 മിനുട്ട് ദൈർഘ്യമുള്ള ഒരു സിനിമ ചെയ്യുകയുണ്ടായി.
ഇന്ത്യൻ ഹ്യൂമൺ വെൽഫെയർ ആൻഡ് വിജിലൻസ് ഓർഗനൈസേഷനിൽ സംസ്ഥാന മെമ്പർ ആയി പ്രവർത്തിച്ചു. പീപ്പിൾ ഫോറം ഓഫ് ഇന്ത്യ എന്ന ഓർഗനൈസേഷൻ കേരള വൈസ് ചെയർമാനാണ്. സാമൂഹ്യനന്മയും പരിസ്ഥിതി സംരക്ഷണവും മറ്റും ലക്ഷ്യമാക്കിക്കൊണ്ടു നടത്തുന്ന പരിപാടികളിൽ ഭാഗമാകുകയും അത്തരം പരിപാടികൾ സംഘടിപ്പിക്കുകയും സമൂഹത്തെ ബോധവൽക്കരിക്കുന്ന രീതിയിലുള്ള ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
 
വിവിധ വിഭാഗങ്ങളിലായി ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നൂറിലേറെ അവാർഡുകളും പുരസ്‌കാരങ്ങളും ഇതുവരെ ലഭിച്ചിട്ടുണ്ട്.
ഷാർജയിലെ ഒരു ഗവൺമെൻ്റ് സ്ഥാപനത്തിൽ ‘മീഡിയ സ്പെഷ്യലിസ്റ്റ്’ ആയി ജോലി ചെയ്തുവരുന്നു.
OS2 pictures & khayl Creations എന്ന ബാനറിൽ സിനിമകളും ക്രീയേറ്റീവ് ഫോട്ടോഗ്രാഫിയും മറ്റും ചെയ്‌തുവരുന്ന ഷമീർ, വലിയ സിനിമകളിലേക്കുള്ള യാത്ര യിലാണ്.

Shop Now

0