ജോഷി ജോർജ്ജ്
കെ.പി. ജോർജ്ജ് ലീലാമ്മ ദമ്പതികളുടെ മകനായി എറണാകുളം ജില്ലയിലെ കാക്കനാട് ജനിച്ചു. കേരള ടൈംസ് ദിനപത്രത്തിൽ പത്രാധിപസമിതി അംഗമായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായും കാർട്ടൂണിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ടിവി ചാനലുകളിൽ അവതാരകനായിരുന്നിട്ടുണ്ട്. ജീവൻ ടിവിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന ‘ചുറ്റുവട്ടം‘ എന്ന കാർട്ടൂൺ അധിഷ്ഠിത പ്രോഗ്രാമിന് മികച്ച വാർത്താധിഷ്ഠിത പ്രോഗ്രാമിനുള്ള പുര സ്കാരവും സക്സസ് പിരമിഡ് എന്ന പ്രചോദനാത്മക പുസ്തകത്തിന് മുണ്ടശ്ശേരി അവാർഡും പത്രപ്രവർത്തന മികവിന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ആക്റ്റ് കേരള എന്ന കലാസംഘടനയുടെ സ്ഥാപക ചെയർമാൻ, കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി, വൈക്കം മുഹമ്മദ് ബഷീർ പഠനകേന്ദ്രം സെക്രട്ടറി, സീനിയർ ജേണലിസ്റ്റ് ഫോറം പ്രവർത്തക സമിതി അംഗം, സാഹിത്യ പരിഷത്ത് അംഗം.
സ്വരൂപം (മലയാളത്തിലെ പ്രഥമ കാരിക്കേച്ചർ സമാഹാരം തെർട്ടീൻ മർഡേ ഴ്സ്, ഹെലൻ കെല്ലർ, ജയൻ്റെ കഥ, മോഹൻലാൽ നടന വിസ്മയത്തിന്റെ ഇതിഹാസം, കാർട്ടൂൺ ലോകം, വിജയിക്കാൻ മനസുമാത്രം മതി, സക്സസ് പിരമിഡ്, അസാധ്യമായതിനെ സാധ്യമാക്കാൻ, സകലകലാവല്ലഭൻ (കമലഹാസൻ്റെ ജീവിതം) ബ്രൂസിലിയുടെ കഥ, മോട്ടിവേഷണൽ ടിപ്സ് എന്നിവയാണ് പ്രധാന കൃതികൾ.
2008-ൽ മനഃശക്തി പരിശീലനത്തിലേക്ക് വഴിമാറി. ആരോഗ്യകരമായൊരു ജീവി തവും സന്തോഷകരമായൊരു കുടുംബവും സൗഹൃദത്തിലൂടെ വിജയവും എങ്ങനെ കെട്ടിപ്പടുക്കാമെന്നതിൽ ഊന്നൽ നൽകുന്ന സക്സസ് പിരമിഡ് എന്ന പ്രസ്ഥാന ത്തിന് തുടക്കമിട്ടുകൊണ്ട് അനേകം ശിൽപ്പശാലകൾക്ക് നേതൃത്വം നൽകികൊണ്ടിരി ക്കുന്നു.
ഭാര്യ :സിന്ധു.
മകൾ: ഐശ്വര്യ,
മരുമകൻ :എൽവിൻ.
വിലാസം :കുഴിയാഞ്ഞാൽ വീട് താമരച്ചാൽ,
കിഴക്കമ്പലം, പി.ഒ. എറണാകുളം ജില്ല. പിൻ. 683 562.
ഫോൺ: 9895922316,
ഇമെയിൽ– joshygeorgecartoonist@gmall.com
Shop Now
Ividam