കരിംദാസ്
കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് വെള്ളിമാട്കുന്നിൽ ജനനം.
പിതാവ്: വിമുക്തഭടനും ഡ്രൈവറുമായിരുന്ന വി.കെ. കുഞ്ഞിമുഹമ്മദ്.
മാതാവ്: അയിഷാബി.
കുന്ദമംഗലം എ.യു.പി. സ്‌കൂൾ, ജെ.ഡി.റ്റി. ഇസ്‌ലാം ഹൈസ്‌കൂൾ, ഗവ: ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പതിനഞ്ചോളം തൊഴിൽമേഖലകളിൽ ജോലി ചെയ്‌തിട്ടുണ്ടെങ്കിലും അടിസ്ഥാന തൊഴിൽ അഭിനയമാണ്. മുപ്പത്തേഴ് വർഷങ്ങളായി അമച്ച്വർ നാടകങ്ങൾക്കൊപ്പം അഭിനേതാവ്, അഭിനയ പരിശീലകൻ, സംവിധായകൻ, രചയിതാവ് എന്നീ നിലകളിൽ സഞ്ചരിക്കുന്നു. കൂടാതെ കായംകുളം കൊച്ചുണ്ണി, മാനസി, കായംകുളം കൊച്ചുണ്ണിയുടെ മകൻ, M80 മൂസ, നന്ദനം, ബാലഹനുമാൻ തുടങ്ങി ടെലി-സീരിയലുകളിലും ഏതാണ്ട് പത്തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് നഗരത്തിനു സമീപം നടക്കാവിൽ താമസം.
ഭാര്യ :മുംതസ് കരിം
മക്കൾ:മോണിക്ക കരിം, ലറിക്ക കരിം
വിലാസം :’ഡ്രീംസ്‘
കോഴിക്കോട് -06
Shop Now
Ividam