കവിയൂർ പൊന്നമ്മ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. തെക്കേതിൽ വീട്ടിൽ ടി പി ദാമോദരൻ്റെയും ഗൗരിയമ്മയുടേയും ഏഴ് മക്കളിൽ മൂത്തയാളായി 1945 സെപ്റ്റംബർ 10 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിച്ചു. ചങ്ങനാശ്ശേരി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. ഏകമകൾ ബിന്ദു (അമേരിക്കയിലാണ്). 2004-ൽ അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2024 സെപ്റ്റംബർ 20ന് അന്തരിച്ചു.

Shop Now

0