എം.എ. മുംതാസ്
കണ്ണൂർജില്ലയിലെ പെരിങ്ങോത്ത് പി. മൊയ്തീൻകുട്ടിയുടെയും എം.എ. ഉമ്മുൽ കുലുസുവിന്റെയും മകളായി ജനനം. പെരിങ്ങോം ഗവൺമെൻ്റ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ബി.എഡും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിലുള്ള ബിരുദാനന്തര ബിരുദവും നേടി.
സ്‌കൂൾപഠനകാലം മുതൽ തന്നെ കവിതരചനാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹയാവുകയും ചെയ്യാറുണ്ട്. കടമ്പേരി യു.പി. സ്‌കൂൾ, ചെമ്മനാട് ജമാഅത്ത് സ്‌കൂൾ, കെ.എസ് അബ്ദുള്ള ഇംഗ്ലീഷ്‌മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്‌തു. ഇപ്പോൾ കാസർകോട് ജില്ലയിലെ തൻബീഹുൽ ഇസ്‌ലാം ഹയർസെക്കൻ്ററി സ്‌കൂളിൽ ചരിത്ര വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു.
ജാനാധിപത്യ കലാ സാഹിത്യവേദി സംസ്ഥാന വൈസ് ചെയർപേഴ്‌സൺ, കെ.പി.എസ്.ടി.എ. കാസർകോട് ജില്ലാ വനിതാ ഫോറം ചെയർമാൻ, സംസതി കാസർകോടിന്റെ ജോയിൻ്റ് സെക്രട്ടറി, ജൂനിയർ റെഡ് ക്രോസിൻ്റ കൗൺസിലർ, കേരളാ സ്റ്റേറ്റ് ഹ്യൂമൺ റൈറ്റ്സ് അസോസിയേഷൻ ട്രഷറർ എന്നീ പദവികൾ വഹിക്കുന്നു.
ഭാരത് സേവക് സമാജിൻ്റെ സാഹിത്യ മേഖലയിലുള്ള ദേശീയ പുരസ്ക്കാരം, ജനാധിപത്യ കലാ സാഹിത്യവേദിയുടെ അധ്യാപക പ്രതിഭാ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
ആനുകാലികങ്ങളിലും ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളിലും മുഖ്യധാരാ പത്രങ്ങളിലും സ്ഥിര സാന്നിധ്യം. ആകാശവാണിയിൽ കവിതകളും പ്രഭാഷണങ്ങളും അവതരിപ്പിക്കാറുണ്ട്.
മക്കൾ : ഫൈസൽ (ആർക്കിടെക്ട്), അഫ്‌സന (വിദ്യാർത്ഥിനി)
വിലാസം: ഐ.ടി.ഐ. റോഡ് നായന്മാർമൂല പി.ഒ.
വിദ്യാനഗർ കാസർകോട് – 671123
ഇ-മെയിൽ : k.mumthas16@gmall.com
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00