മുസാഫിർ
മലപ്പുറം ഇരുമ്പുഴി സ്വദേശി. ഇരുമ്പുഴി ജി.എം.യു.പി. സ്‌കൂൾ, മലപ്പുറം ഗവ. ഹൈസ്കൂൾ, മഞ്ചേരി എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള മനോരമ ഒറ്റപ്പാലം ലേഖകനായിരിക്കെ, പ്രവാസ ജീവിതത്തിന് തുടക്കം. മനോരമ, ദൂരദർശൻ, ഏഷ്യാനെറ്റ്, മനോരമ ന്യൂസ് എന്നിവയ്ക്കായി ഹജ്ജ് ഉൾപ്പെടെ വിവിധ സംഭവങ്ങൾ സൗദിയിൽനിന്ന് റിപ്പോർട്ട് ചെയ്തു. സൗദി റിസർച്ച് ആൻ്റ് പബ്ലിഷിംഗ് കമ്പനിയുടെ കീഴിൽ വിദേശത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ആദ്യത്തെ സമ്പൂർണ മലയാള ദിനപത്രമായ ‘മലയാളം ന്യൂസി‘ൻ്റെ റിപ്പോർട്ടർ, എഡിറ്റർ, ന്യൂസ് എഡിറ്റർ തസ്‌തികകളിലും 25 വർഷം സേവനമനുഷ്‌ഠിച്ചു. ‘ദ മലയാളം ന്യൂസ്‘ ഓൺ ലൈൻ പത്രവുമായി ഇപ്പോൾ സഹകരിച്ച് പ്രവർത്തിക്കുന്നു. സമകാലിക മലയാളം വാരിക, ട്രൂ കോപ്പി തിങ്ക്, ദ ഫോർത്ത് എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്. കുടുംബസമേതം സൗദി അറേബ്യയിലെ ജിദ്ദയിൽ താമസം.
ഭാര്യ: സലീന
മകൻ: മൻഹർ
വാട്സാപ്പ്: 00966509412785
ഇമെയിൽ: musafirjed@hotmail.com
Shop Now
Ividam