പി.കെ. വാസുദേവൻനായർ
1926 മാർച്ച് 2-ന് കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ പടയത്ത് കേശവൻപി ള്ളയുടേയും നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. അധ്യാപകനായിരുന്ന പിതാവിന് അടിക്കടി സ്ഥലമാറ്റം ഉണ്ടായതിനാൽ കിടങ്ങൂർ, മോനിപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവിതാംകൂർ സ്വാതന്ത്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ചു. യു. സി. കോളേജിൽ പഠിക്കവെയാണ് സമരത്തിൽ ആകൃഷ്ടനായി അതിന് നേതൃത്വം നൽകുകയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തത്. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റേയും കേരള വിദ്യാർത്ഥി ഫെഡറേഷൻ്റേയും സ്ഥാപക പ്രസിഡൻ്റായി. പാർട്ടി നിരോധിച്ചപ്പോൾ ഒളിവിൽ പോവുകയും നിരോധനം നീങ്ങിയപ്പോൾ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് രണ്ട്പ്രാവശ്യം അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് ‘ജനയുഗം’ ദിനപത്രമാക്കിയപ്പോൾ പത്രാധിപസമിതിയിലും അംഗമായി.
1957 ലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ ജയിച്ചു. 1962-ൽ ആലപ്പുഴ, 67-ൽ പീരുമേട് എന്നിവിടങ്ങളിൽ നിന്നും എം. പി. ആയി. 1971-ൽ പാർലമെൻ്റ് പിരിച്ചു വിട്ടതോടെ കേരളരാഷ്ട്രീയത്തിൽ സജീവമായി. 1977-ൽ ആലപ്പുഴയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച്, പിന്നീട് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയുമായി. 2004-ൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും പാർലമെൻ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12-ന് യശശ്ശരീരനായി. 1948-ൽ വിവാഹിതനായ പി.കെ.വിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ
മക്കൾ : അഡ്വ. രാജേന്ദ്രൻ, ശാരദ, നിർമ്മല,
ജയകൃഷ്ണൻ, കേശവൻകുട്ടി
Shop Now
Ividam