Next

Yakshaganam

160.00
Next Product Image

Kutteem Mashum

160.00

Book: Kutteem Mashum
Author: Natakakkaran Manoj Suni
Category: Poem
ISBN: 9789348372161
Binding: Papercover
Publishing Date: June 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 98
Language: Malayalam

8 in stock

Description

മാഷേ,

മുട്ടായിക്കടലാസിന്റെ

മണമുള്ള നോട്ടുപുസ്തകത്തില്

ചോരേൻ്റെ നെറമുള്ള പേനോണ്ട്

മാഷെന്തിനാ കുത്തിവരയ്ക്കണത്?’

മാഷ് കുട്ടിയായിരുന്നപ്പോഴും കുട്ടി മാഷാകുമ്പോഴും ചോദിക്കപ്പെടാതെ ശിഷ്യ രുടെ തൊണ്ടയിൽ കുരുങ്ങിവീണ ചോദ്യങ്ങളിൽ ഒന്നുമാത്രമാണിത്!

‘മുൻബെഞ്ചിൽ വീണുകിട്ടിയ കണ്ണ് മാഷിൻ്റെയാണോ’ എന്നുചോദിക്കുന്ന കുട്ടി ഉയർത്തുന്നത് ക്ലാസ് മുറികളിൽ അവഗണന അനുഭവിച്ച നിസഹായ ബാല്യ ങ്ങളുടെ നൊമ്പരമാണ്! ‘ഞാൻ നാടകക്കാരനാണ്’ എന്ന് ഉറക്കെ പ്രഖ്യാപി ക്കുന്ന മനോജ് സുനി എന്ന അധ്യാപകൻ അധ്യാപനകാലത്തിൻ്റെ തിരിച്ചറി വുകളിൽനിന്നുകൊണ്ട് തന്റെ വിദ്യാർത്ഥി കാലത്തിലേക്ക് നടത്തുന്ന കുസൃതി ക്കണ്ണുകളോടെയുള്ള നോട്ടമാണ് ‘കുട്ടീം മാഷും’ ക്ലൗൺ ഷോകളിലൂടെ കുട്ടികളുടെ ചിരിക്കുടുക്കകൾ പൊട്ടിച്ചുരസിക്കുന്ന രചയിതാവിലെ കോമാളി കണ്ടെത്തുന്ന പ്രശ്നോത്തരികളിൽ കുഞ്ചൻ്റേയും സഞ്ജയൻറേയും വി.കെ. എന്നിന്റെയും ഉള്ളു ലയ്ക്കുന്ന ആക്ഷേപഹാസ്യത്തിൻ്റെയും നർമബോധത്തിൻ്റേയും മിന്നലിളക്കങ്ങൾ കാണാം.ഇതിലെ ഓരോ കവിതയിലും നാടകത്തിൻ്റെ പല അരങ്ങുകൾ മനോജ് സുനി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കുട്ടിക്കും മാഷിനുമിടയിൽ നഷ്ടപ്പെടുന്നത് സ്വപ്നങ്ങൾ മാത്രമല്ല,ജീവിതവുമാണെന്ന് ‘കുട്ടീം മാഷും’ നമ്മെ ഓർമപ്പെടുത്തുന്നു.

                                                                                                                                  – പി.ജെ ഉണ്ണികൃഷ്ണൻ (നാടക പ്രവർത്തകൻ)

Reviews

There are no reviews yet.

Be the first to review “Kutteem Mashum”

Your email address will not be published. Required fields are marked *

0