Description
എളുപ്പത്തിൽ ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്കാക്കാവുന്ന ഒരു കഥയല്ല ‘നിമജ്ജനം! ഭാഷയ്ക്കകത്ത് ഈ കഥയ്ക്കൊരു ഭാഷയുണ്ട്. വൈകാരികതയ്ക്ക കത്ത് ഈ കഥയിൽ ഒരു നിസംഗതയുണ്ട്. ഈ സമസ്യ കളുടെയെല്ലാം പരിഭാഷയാണ് കഥ ആവശ്യപ്പെടുന്നത്. ക്ലാസിക് ശൈലിയുടെ ഒരുതരം ഭാഷാഗാംഭീര്യവും കഥ യുടെ രൂപത്തെ വ്യത്യസ്‌തമാക്കുന്നുണ്ട്. ഒരു കവിയുടെ കഥയാണ് നിമജ്ജ്നം. കവിതയെയും കഥയെയും വേർതിരിക്കണ്ട എന്നു വിശ്വസിക്കുന്ന ഒരു മനസാണ് മഞ്ചേരി എസ്. ഈശ്വരൻ്റേത്. ആയതിനാൽ പരിഭാഷ കനിൽനിന്ന് ഒരുതരം സർഗവൈഭവംതന്നെ ഈ കഥ ആവശ്യപ്പെടുന്നു. കെ.പി. വാസുവിൻ്റെ ആ വൈഭവവും നല്ല ഭാഷ കൊരുത്തുണ്ടാക്കാനുള്ള കഴിവുമാണ് കഥയുടെ പരിഭാഷ മനോഹരമാക്കിയത്.
-ഇ.വി. ശ്രീധരൻ




Reviews
There are no reviews yet.