Description
ടി.കെ. ശങ്കരനാരായണൻ്റെ കഥകളിൽ രണ്ടു ഘട്ടങ്ങൾ കാണാവുന്നതാണ്. നഗരജീവിതത്തിൻ്റെ ഒന്നാംഘട്ടവും അഗ്രഹാര ജീവിതത്തിൻറെ രണ്ടാംഘട്ടവും. എഴുത്തുകാരൻ്റെ വ്യക്തിജീവിത വും രചനാജീവിതവും ഒന്നായിത്തീരുന്നു ഇവിടെ. അഗ്രഹാരത്തിൽ ജനിച്ചുവളർന്ന ശങ്കരനാരായണൻ സർഗാത്മകഭാവന യാൽ പാരമ്പര്യത്തേയും സാമൂഹ്യാധുനികതയേയും നോക്കിക്കാണുന്നതിന്റെ ഭാഷ്യങ്ങളാണീ രചനകൾ ചെറുകാട് മുരിങ്ങച്ചോട്ടിൽനിന്ന് ആകാശത്തേക്ക് നോക്കിയതുപോലെ അഗ്രഹാര മുറ്റത്തുനിന്ന് ആഗോളലോകത്തിൻ്റെ ആകാശത്തേക്ക് നോക്കുന്നു. അങ്ങനെ നോക്കിക്കണ്ട് ലോകഗതിയുടെ സഞ്ചാരപഥം വരച്ചിടുന്നു. അപ്പോൾ ഇദ്ദേഹത്തിൻ്റെ കഥകൾ എവിടെയും സംഭവിക്കാവുന്ന സദാസത്യങ്ങളാവുന്നു.
– അവതാരികയിൽ
സി. ഗണേഷ്




Reviews
There are no reviews yet.