രത്ന രാജു

കോട്ടയം ജില്ലയിലെ ചങ്ങനാശേരി പെരുന്ന ആനന്ദ ഭവനത്തിൽ എം.കെ. ശിവാനന്ദനാചാരിയുടെയും പാറുക്കുട്ടിയമ്മാളിൻ്റെയും മകളായി ജനനം. യഥാർത്ഥ നാമം രത്നമ്മാൾ എസ്. 
കോട്ടയം പെരുന്ന പടിഞ്ഞാറുഭാഗം ഗവ. യു.പി സ്‌കൂൾ, പെരുന്ന എൻ.എസ്.എസ്. സ്‌കൂൾ, ചങ്ങനാശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ് എന്നി വിടങ്ങളിൽ വിദ്യാഭ്യാസം. വിദ്യാഭ്യാസകാലഘട്ടത്തിൽ എൻ.സി.സിയിൽ സജീവമായിരുന്നു. കോളേജിന്റെ സീനിയർ അണ്ടർ ഓഫീസർ, ബെസ്റ്റ് കേഡറ്റ്, ബെസ്റ്റ് ഷൂട്ടർ ഇവയൊക്കെ ആയിരുന്നു. 1978-ൽ ആൾ കേരള ബെസ്റ്റ് ഷൂട്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഡൽഹിയിൽ റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്തു. തുഷാര എന്ന തൂലികാനാമത്തിൽ കലാലയ കാലഘട്ടത്തിലും ശേഷവും കഥകൾ എഴുതിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കഥകളും കവിതകളും എഴുതുന്നു. സൃഷ്ടിപഥം, ഭാഷാമലയാളം, എഴുത്തു മലയാളം, സുഗതകുമാരി പെൺപൂക്കൾ എന്നീ ഗ്രൂപ്പിൽ നിന്നൊക്കെ മികച്ച എഴുത്തുകാരിക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ശ്രേഷ്‌ഠ ഭാഷാ മലയാളം ഓണപ്പാട്ട് രചനാമത്സരത്തിൽ ഒന്നാം സ്ഥാനവും കവി അയ്യപ്പൻ പുരസ്‌കാരവും സുഗതകുമാരി കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ‘കുള്ളന്റെ രോദനം’ എന്ന ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ആലോചനയിലാണ്. കഴിഞ്ഞ നാൽപ്പത് വർഷമായി കോഴിക്കോട് സ്ഥിരതാമസം.
ഭർത്താവ് രാജു നാലുപറമ്പിൽ
മക്കൾ: ഡോ. രാജീവ് രാജ്, ആരതി പ്രശാന്ത്
മരുമക്കൾ: മാളവിക രാജീവ്, പ്രശാന്ത് പ്രകാശ്
പേരക്കുട്ടികൾ: പൃഥി പ്രശാന്ത്, ജ്വാല പ്രശാന്ത്, റിഥിക് രാജ്
വിലാസം: രത്ന രാജു
                       നാലുപറമ്പിൽ ഹൗസ് മാങ്കാവ് പി.ഒ,
                       കോഴിക്കോട് 673 007
ഇമെയിൽ: thusharabindhukkal@gmail.com

Shop Now

0