വി.കെ. അജിത്‌കുമാർ

മാതൃഭൂമി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന അച്ഛൻ്റെ മരണത്തെ തുടർന്ന്, ആശ്രിതനിയമനമായി ലഭിച്ച പത്രത്തിലെ ചെറിയ ജോലിയിൽ നിന്നും ഇറങ്ങിത്തിരിച്ചു. കുറച്ചുകാലം ഫ്രീലാൻസറായി. വിവിധ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ആദ്യ കഥാസമാഹാരം 2000 ജൂലായിൽ പ്രസിദ്ധീകരിച്ച വ്രതവാഗ്‌ദാനം. വിവിധ ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. യുധിഷ്ഠിരവിജയം ഇന്ന്, ചിലപ്പോൾ ഒരു ശരാശരി ഇന്ത്യൻ പത്രപ്രവർത്തകന്റെ നാഗരികഭാരങ്ങൾ, അളവുകൾ ആപേക്ഷികം തുടങ്ങിയ കഥകൾക്ക് വിക്ടർ ലീനസ് സ്‌മാരക ചെറുകഥാ അവാർഡ് ഉൾപ്പെടെ വിവിധ സ്വകാര്യ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരിടക്കാലം എഴുത്തിൽ സജീവമാവാതെ പൂർണമായും വിട്ടുനിന്നു. റിലീസാവാൻ പോകുന്ന ‘നാളേക്കായ്‘ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഒപ്പം ചിത്രീകരണത്തിനൊരുങ്ങുന്ന മറ്റൊരു ചിത്രത്തിൻ്റെ പണിപ്പുരയിലുമാണ്. പാലക്കാട് കുഴൽമന്ദിരത്തിനു സമീപം താമസിക്കുന്നു.
ഭാര്യ: ഇന്ദിരാദേവി (കുത്തനൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക)
മകൻ: വിഷ്ണു നാരായണൻ (ബിടെക് വിദ്യാർത്ഥി)
വിലാസം: 6/283, വൈഷ്‌ണവം റെസിഡൻസ് Near മൂപ്പൻ പുര
                         പരുത്തിപ്പുള്ളി പി ഒ. കുത്തനൂർ തോലത്തൂർ റോഡ്
                         പാലക്കാട് 678573.
ഫോൺ നം. :0492 2287403
മൊബൈൽ നം: 9447087403, 9446327403.
ഇ-മെയിൽ : ajithankumarvk@gmail.com

Shop Now

0