വാണി പ്രയാഗ്

1991-ൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടത്ത് ശ്രീനാരായണപുരത്ത് ജനനം. അച്ഛൻ: ഹരിദാസ്, അമ്മ: ഹേമലത, ഓണച്ചമ്മാവ് സ്‌കൂൾ, പനങ്ങാട് ഹൈസ്‌കൂൾ, പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.ഇ, മായ കോളേജ് വലപ്പാട്, തൃശൂർ മലയാള പഠന ഗവേഷണകേന്ദ്രം, ഫ്രാങ്ക്‌ഫിൻ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പഠനം.
 
കലാസാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ജീവിതത്തിന് പുതിയ തലം സൃഷ്‌ടിച്ചു. കേരളത്തിലെ ആദ്യ യൂത്ത് കോൺഗ്രസ് വനിത മണ്ഡലം പ്രസിഡൻ്റിൽ തുടങ്ങി സമരരംഗങ്ങളിൽ സജീവമായി. ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി സജീവ രാഷ്ട്രീയം തുടരുന്നു.
 
രാഷ്ട്രീയത്തിനു പുറമെ നാടകം, ചെണ്ട എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
എന്റെ ആകാശം നിലവിളിക്കുന്നു‘ ആദ്യ കവിതാസമാഹാരം.
ഇപ്പോൾ ദുബായിൽ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നു.
 
ഭർത്താവ്: രാംപറമ്പിൽ ദിനേഷ്
മകൻ: ദേവപ്രയാഗ്
വിലാസം: വാണി പ്രയാഗ് പുലാപ്പറമ്പിൽ ഹൗസ് പി.ഒ.
                         പനങ്ങാട് 680665 തൃശ്ശൂർ
ഇമെയിൽ :vanikalari@gmail.com

Shop Now

0