നന്തനാർ
1926-ൽ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. യഥാർത്ഥ പേര് ഗോപാലൻ. അച്ഛൻ: പരമേശ്വരതരകൻ. അമ്മ: നാണിക്കുട്ടിയമ്മ. വീടിനടു ത്തുണ്ടായിരുന്ന തരകൻ ഹയർ എലിമൻ്ററി സ്‌കൂളിലായിരുന്നു വിദ്യാഭ്യാ സം. 1942-മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോ ക്കി. 1964 മുതൽ മൂന്നു വർഷത്തോളം മൈസൂരിൽ എൻ.സി.സി. ഇൻസ്ട്ര ക്ടറായിരുന്നു. 1967-ൽ ഫാക്ടിൽ പബ്ലിസിറ്റി വിഭാഗത്തിൽ നിയമനം ലഭിച്ചു. ജോലിയിലിരിക്കെ, 1974-ൽ നന്തനാർ അന്തരിച്ചു.
ഏഴു നോവലുകളും പതിനൊന്ന് കഥാസമാഹാരങ്ങളും ഒരു നാടകവും രചിച്ചിട്ടുണ്ട്. ‘ആത്മാവിൻ്റെ നോവുകൾ’ എന്ന നോവലിന് 1963-ൽ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. ഈ പുസ്‌തകം എന്ന പേരിൽ ഇം ഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്തനാരുടെ മിക്ക കഥകളും ഭാഷാന്തരം ചെയ്തിട്ടുണ്ട്.
ഭാര്യ: പി. രാധ.
മക്കൾ: സുധാകരൻ, ഹരിഗോവിന്ദൻ, തുളസി
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00