അമീന സുഗതൻ

പത്തനംതിട്ട ജില്ലയിൽ കോന്നിയിലെ മുറിഞ്ഞകൽ എന്ന ഗ്രാമത്തിൽ പണ്ഡിതനും കവിയും സാഹിത്യകാരനും മാതൃകാദ്ധ്യാപകനുമായിരുന്ന പന്തളം രഘവപ്പണിക്കരുടേയും വാമാക്ഷി അമ്മയുടേയും രണ്ടാമത്തെ മകൻ Retd A DC ബാലചന്ദ്രപ്പണിക്കരുടേയും സീതാദേവിയുടെയും രണ്ടാമത്തെ മകൾ. ആലപ്പുഴ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലും പാലക്കാട്ട് കൊല്ലങ്കോടും തിരുവനന്തപുരത്തുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായ ശേഷം കൊല്ലം SN വനിതാ കോളജിൽ കോളേജ് വിദ്യാഭ്യാസവും. കൊല്ലം പരവൂർ ചിറക്കരയിൽ ഊന്നിൻമൂട്ടിൽ സുഗതനുമായുള്ള വിവാഹശേഷം ദുബായിയിലെത്തി./

സോഷ്യൽ/ഓൺലൈൻ മീഡിയകളിൽ കഥകളും കവിതകളും ചില പൊതുതാല്പ‌ര്യ ലേഖനങ്ങളും എഴുതാറുണ്ട്. റഷീദ് വെന്നിയൂരിൻ്റെ മന്ദാരം പബ്ലിക്കേഷനിലൂടെയാണ് എൻ്റെ രചനയിൽ ആദ്യമായി അച്ചടിമഷി പറ്റിയത്.

സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ പന്തളം രാഘവപ്പണിക്കരുടെ മാതുലനാണ്. അച്ഛൻറെ മൂത്ത ജ്യേഷ്‌ഠനായ നിത്യചൈതന്യയതിയെക്കുറിച്ച് ഒരു സ്നേഹസ്‌മരണ എഴുതിയത് ഫേബിയൻസ് 2023-ൽ പുസ്‌തമാക്കി. ഇതാണെന്റെ ആദ്യ പുസ്‌തകം.

ഇപ്പോൾ മക്കളും കൊച്ചുമക്കളുമായി ഷാർജയിൽ സ്ഥിരതാമസം.

മക്കൾ: അനഘ, അനൂപ് സുഗതൻ

മരുമകൻ: അജയകുമാർ

മരുമകൾ: രശ്‌മി

ചെറുമക്കൾ: നന്ദന (ശ്രീ), വൈഭവ് പണിക്കർ (അച്ചു), ആദ്രിക (ദേവു)

Shop Now

0