Description
അനുഭവങ്ങളുടെ ഉൾക്കരുത്തിൽ നിന്നാണ് ഈ രചനയുടെ പിറവി.
രചയിതാവിന് ഏറെ പരിചിതമായ ആതുരാലയത്തിലെ അന്തർനാടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നോവലാണിത്.
ജീവിതവും മരണവും തമ്മിലുള്ള ചതുരംഗക്കളിക്കിടയിൽ പ്രിയപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാൻ സാധാരണപ്പെട്ടവർ നടത്തുന്ന പ്രയത്നത്തിൻ്റെ വിവരണം ഹൃദയാവർജകമായി നിർവ്വഹിക്കുവാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്.
ജീവിതത്തിന്റെയും മരണത്തിൻ്റെയും ഇടനാഴിയായ ആശുപത്രിമുറികളിൽ നിന്നും പ്രിയപ്പെട്ടവരെ ജീവിതത്തിൻ്റെ ചൈതന്യത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സാധാരണ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥ രചയിതാവായ ഡോ. എസ്. എസ്. ലാൽ അദ്ദേഹത്തിന്റെ മൂല്യ ബോധങ്ങളുമായി വിളക്കിച്ചേർത്ത് വിജയകരമായി അവതരിപ്പിച്ചിരി ക്കുന്നു.
-ഡോ. ശശി തരൂർ
ആതുര ശുശ്രൂഷാരംഗത്തിന്റെ അകപ്പൊരുൾ വെളിവാക്കുന്ന ഈടുറ്റ കൃതിയാണിത്. അതീവ ലളിതവും സ്വച്ഛസുന്ദരവുമായ ആഖ്യാനം വായനക്കാരിൽ ആകാംക്ഷ നിലനിർത്തുകയും മികച്ച വായനാനുഭവം പകരുകയും ചെയ്യുന്നു.
-ഡോ. ബെറ്റിമോൾ മാത്യു
കേരളീയ ജീവിതപരിസരങ്ങളിലെ ആശുപത്രി അനുഭവങ്ങളുടെ സമഗ്ര ആവിഷ്കാരം എന്ന നിലയിൽ മലയാള നോവൽസാഹിത്യ ചരിത്രത്തിൽ സവിശേഷമായ ഇടം പിടിയ്ക്കുന്നുണ്ട് ഈ നോവൽ.
-ഡോ. സി.വി. സുരേഷ്




Reviews
There are no reviews yet.