ഡോ. എസ്.എസ്. ലാൽ
1982-ൽ ചിറയിൻകീഴിൽ ജനനം. വളർന്നത് തിരുവനന്തപുരം നഗരത്തിൽ അച്ഛൻ: അഡ്വക്കേറ്റ് വി. സദാശിവൻ, അമ്മ: കെ. ശ്രീമതി തിരുവനന്തപുരത്ത് പേട്ട ഗവൺമെന്റ്റ് സ്‌കൂൾ, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മാർ ഇവാനിയോസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവൺമെൻ്റ് മെഡിക്കൽ കോളേജ് (MBBS), ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് (MPH), നെതർലണ്ട്സിലെ ലെയ്‌ഡൻ യൂണിവേഴ്‌സിറ്റി (PHD), ഡൽഹിയിലെ ഇഗ്‌നു (MBA) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ലോകാരോഗ്യ സംഘടന (ഇന്ത്യ, കിഴക്കൻ തിമോർ), ഗ്ലോബൽ ഫണ്ട് (ജനീവ), പാത്ത്, എഫ്.എച്ച്.ഐ 360 (വാഷിംഗ്‌ടൺ ഡി.സി), വാദ്വാനി ഫൗണ്ടേഷൻ (ഡൽഹി) എന്നീ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഇപ്പോൾ ആഗോള പൊതുജനാരോഗ്യ രംഗത്തെ പ്രമുഖ പ്രസ്ഥാനമായ റിയാക്ടിൻ്റെ ഏഷ്യാ-പസഫിക് ഡയറക്ടർ. കൂടാതെ കേരള ആരോഗ്യ സർവ്വകലാശാലയ്ക്ക് കീഴിൽ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ. ക്ഷയരോഗരംഗത്ത് യു.എൻ കൺസൽട്ടൻ്റ്. ലോകാ രോഗ്യ സംഘടനയുടെ ആഗോള സമിതികളിൽ തുടരുന്ന നേതൃത്വ പദവികൾ. വിദ്യാഭ്യാസകാലം മുതൽ രാഷ്ട്രീയത്തിലുണ്ട്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലും മെഡിക്കൽ കോളേജിലും വിദ്യാർത്ഥി യൂണിയൻ ചെയർമാനായി രുന്നു. കേരള സർവ്വകലാശാല സെനറ്റംഗം. കേരള സർവ്വക ലാശാലയുടെ പ്രഥമ വിദ്യാർത്ഥി പാർലമെൻ്റിൽ പ്രധാനമന്ത്രിയായി. കേരള മെഡിക്കോസ് അസോസി യേഷന്റെയും ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ്റെയും ഐ.എം.എയു ടെയും നേതൃത്വ പദവികൾ വഹിച്ചു. കഴക്കൂട്ടത്ത് നിന്നും 2021-ൽ അസംബ്ലിയിലേ യ്ക്ക് മത്സരിച്ചു. സ്‌കൂൾ പഠനകാലം മുതൽ ലേഖനങ്ങളും കവിതകളും കഥകളും എഴു തിയിരുന്നു. ചെറുകഥാസമാഹാരം ‘ടിറ്റോണി’ ഡി.സി. ബുക്‌സ് പ്രസിദ്ധീക രിച്ചു. മനോരമ, കേരളകൗമുദി പത്രങ്ങളിലും മാത്യഭൂമി ആരോഗ്യമാസികയിലും കോളമിസ്റ്റ് ആയിരുന്നു. ഐ.എം.എ. പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസികയുടെ എഡിറ്ററായിരുന്നു. ആദ്യത്തെ സാറ്റലൈറ്റ് ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ 1993 മുതൽ 2003 വരെയുള്ള കാലയളവിൽ ഒരു ഡോക്ടർ അവതരിപ്പിച്ച ആദ്യ ടെലിവിഷൻ ആരോഗ്യ പരിപാടിയെന്ന ഖ്യാതി നേടിയ ‘പൾസ്-ൻറെ നാനൂറിൽപ്പരം എപ്പിസോഡുകൾ തയ്യാറാക്കി അവതരിപ്പിച്ചു. അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ നിരവധി ശാസ്ത്രലേഖനങ്ങളുടെ രചയിതാവ് വിവിധ അന്താരാഷ്ട്ര യൂണിവേ ഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറും ഗവേഷണ മാർഗദർശിയുമാണ്.
ഭാര്യ: ഡോ. സന്ധ്യ എസ്.
മക്കൾ: മിഥുൻ എസ്. ലാൽ, മനീഷ് എസ്. ലാൽ
വിലാസം: 4-F, ഡോക്ടേഴ്‌സ് വില്ലേജ് ഒരുവാതിൽകോട്ട
തിരുവനന്തപുരം – 695 029
E-mail : drsslal@gmail.com
Shop Now
Ividam