ജസ്റ്റിസ് വി.ആർ. കൃഷ്ണ‌യ്യർ

വൈദ്യനാഥപുരം രാമയ്യർ കൃഷ്‌ണയ്യർ എന്ന വി.ആർ. കൃഷ്ണയ്യർ 1915 നവം ബർ 15-ന് പാലക്കാട്ട് ജനിച്ചു. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബി.എയും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു ബി.എൽ ഡിഗ്രിയും നേടി. 1938-ൽ മലബാറിലേയും കൂർഗിലേയും കാനറയിലേയും കോടതികളിൽ പ്രാക്ടീസ് തുടങ്ങി. മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൂത്തുപറമ്പിൽ നിന്നും, 1957-ൽ കേരള നിയമസഭയിലേക്ക് തലശ്ശേരിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്. മന്ത്രിസഭയിൽ ആഭ്യന്തരം, വൈദ്യുതി, നിയ മം, ജയിൽ, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. ജനകീയോന്മുഖമായ പല പരിഷ്‌കരണങ്ങളും നടപ്പിലാക്കി. 1968-ൽ കേരള ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു. 1970-ൽ ഇന്ത്യൻ ലോ കമ്മീഷൻ അംഗമായി. 1973-ൽ സുപ്രീംകോടതി ജഡ്‌ജിയാവുകയും 1980 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു‌. സാമൂഹ്യനീതിക്കും മനുഷ്യാവകാശ സംര ക്ഷണത്തിനുമായി പ്രവർത്തിക്കുന്ന എഴുപതോളം പുസ്‌തകങ്ങളുടെ കർത്താവായ കൃഷ്‌ണയ്യർ കൂടുതലും എഴുതിയിട്ടുള്ളത് നിയമത്തേയും നീതിയേയും കുറിച്ചാണ്. ഇതുകൂടാതെ കുറച്ച് യാത്രാവിവരണ ഗ്രന്ഥങ്ങളും മരണാന്തരജീവിതത്തെക്കുറിച്ച് ഒരു പുസ്‌തകവും അദ്ദേഹത്തിന്റേതായിട്ടു ണ്ട്. ‘പത്മവിഭൂഷൺ’ അടക്കം നിരവധി അവാർഡുകൾ കൃഷ്ണയ്യർക്ക് ലഭി ച്ചിട്ടുണ്ട്. നിയമത്തിനു നൽകിയ സംഭാവന കണക്കിലെടുത്ത് ഇന്റർനാഷണൽ ബാർ അസോസിയേഷൻ അദ്ദേഹത്തിന് ‘Living Legend in Law’ എന്ന ബഹുമതി നൽകി ആദരിച്ചു. കൂടാതെ റഷ്യൻ പ്രസിഡൻ്റായ പുട്ടിനുമായി സൗഹൃദം സ്ഥാപിക്കുവാൻ കൃഷ്‌ണയ്യർക്ക് അവസരം ലഭിക്കുകയുണ്ടായി. സാമൂഹ്യനീതിയും മനുഷ്യാവകാശവും മുൻനിർത്തി പ്രവർത്തിക്കുന്ന പ്രാദേശികവും ദേശീയവുമായ പല സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പ്രമുഖ വിദേശ-ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിരുന്നു.

2014 ഡിസംബറിൽ ദിവംഗതനായി.

Shop Now

0