അനുജ നായർ

2008-ൽ തൃശൂരിൽ ജനനം. അച്ഛൻ: കാഞ്ഞുള്ളി രാമചന്ദ്രൻ നായർ. അമ്മ: അനിത താടത്തയിൽ. വളരെ ചെറുപ്പത്തിൽത്തന്നെ നിരവധി രചനകൾ വി വിധ ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ഗായിക, നർത്തകി, വോയ്‌സ് ആർട്ടിസ്റ്റ്, ആങ്കർ, ടി.വി. അവതാരിക എന്നിങ്ങനെ ബഹുമുഖ പ്രതിഭ. എൻ.ടി.വി. ഷാർജയ്ക്കുവേണ്ടി കിഡ്‌സ് ആൻ്റ് ടീൻസ് എന്ന പരിപാടി എട്ടുവർഷമായി നടത്തിവരുന്നു. ഗിന്നസ് ബുക്കിലും ഇന്ത്യാ ബുക്സ് ഓഫ് റിക്കാർഡ്‌സിലും എ.പി.ജെ. അബ്ദുൾകലാം ബുക്ക് ഓഫ് റിക്കാർഡ്‌സിലും ഇടംപിടിച്ചിട്ടുണ്ട്. നോവൽ, കവിത എന്നീ മേഖലകളിലായി പന്ത്രണ്ട് പുസ്‌തകങ്ങൾ അനൂജ ഇതിനകം രചിച്ചിട്ടുണ്ട്.

2024-ൽ ന്യൂ ഇന്ത്യൻ ഫിലിം അക്കാദമി സംഘടിപ്പിച്ച, ഇൻ്റർനേഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഹ്രസ്വചിത്രത്തിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു.

ഗ്ലോബൽ ഇന്ത്യൻ സ്‌കൂൾ അജ്‌മാനിലെ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്.

സഹോദരി: അഞ്ജു അജിത്

വിലാസം: പൊന്നൂസ് ഹൗസ്

                         ആൽത്തറ, പുന്നയൂർക്കുളം

                         നാലപ്പാട്ട് റോഡ്, തൃശൂർ – 679 561

Email id: anooja.nair@yahoo.com

Shop Now

0