ഡോ: അജിത്ബാബു

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ജനനം. അച്ഛൻ: ടി. കണ്ണൻകുട്ടി അമ്മ: കെ. ദേവി. ബാലുശ്ശേരി എ.യു.പി സ്‌കൂൾ, തിരുവങ്ങൂർ ഹൈസ്‌കൂൾ, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, എൻ.ജി.എസ്.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് മംഗലാപുരം, സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻ്റ് മാനേജ്‌മെൻ്റ് സ്റ്റഡീസ് കൊച്ചി, വിനായക മിഷൻസ് യൂണിവേഴ്‌സിറ്റി സേലം എന്നിവിടങ്ങളിൽ വിദ്യാഭ്യാ സം. ഔഷധശാസ്ത്രത്തിൽ ഡോക്ടറേറ്റ്. അധ്യാപകൻ, പത്രപ്രവർത്തകൻ, ഫാർമ സിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കാസർഗോഡ് മാലിക്ദിനാർ ഫാർമസി കോളേജിൽ പ്രിൻസിപ്പൽ.

‘ദൂരദർശിനിയുടെ മൂന്നാമത്തെ അറ്റം‘ ആണ് ആദ്യ കഥ. ദുബായ് റേഡിയോ ഏഷ്യ സ്നേഹതരംഗം കഥാപുരസ്‌കാരം, ഖത്തർ ഐ.സി.ആർ.സി കഥാപുര സ്കാരം, ഭാഷശ്രീ നോവൽ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ഭാര്യ: ബീന കെ.

മക്കൾ: വിധുദേബ് സിതാര, ശ്രീലക്ഷ്മ‌ി സിതാര

വിലാസം: ‘സിതാര’

                         ചേമഞ്ചേരി

                         കോഴിക്കോട് 673 304

Shop Now

0