ജലജ മധുസൂദനൻ
കേരളത്തിൽ കൂത്താട്ടുകുളം എന്ന സ്ഥലത്ത്, ശ്രീ നാരായണൻ നമ്പൂതിരിയു ടേയും സാവിത്രി അന്തർജ്ജനത്തിൻ്റെയും ഇളയ പുത്രിയായി ജനനം. പ്രീഡിഗ്രി കഴിഞ്ഞ് ചെന്നൈയിൽ, സി റ്റി റ്റി ഇ വുമൺസ് കോളേജിൽ നിന്നും ബി എ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം പൂർത്തിയാക്കി. 34 വർഷങ്ങളിലേറെയായി ചെന്നൈയിലാണ് താമസം.
കവിതകളെഴുതുവാനും, പാട്ടുകൾ കേൾക്കുവാനുമാണ് എനിക്ക് ഏറെ ഇഷ്ടം. കവിതകൾ എഴുതിത്തുടങ്ങിയിട്ട് 7 വർഷങ്ങളേ ആയിട്ടുള്ളൂ. ആറോളം ആൽബം സോങ്ങ്സ് എഴുതിയിട്ടുണ്ട്. ഹ്രസ്വ ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുണ്ട്. ഇതുവരെ, ഇരുന്നൂറിലേറെ കവിതകൾ എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയിലൂടെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്നു വർഷങ്ങൾക്കു മുമ്പ്, കോഴിക്കോട് വെച്ച്, കേരള സംസ്ഥാനത്തിന്റെ സുഗതകുമാരി അമ്മയുടെ പേരിലുള്ള അവാർഡ് ലഭിച്ചിരുന്നു. ‘ഹൃദയസാരംഗി’ എൻ്റെ പ്രഥമ കവിതാസമാഹാരമാണ്.
കുടുംബത്തോടൊപ്പം ചെന്നൈയിൽ താമസിക്കുന്നു.
ഭർത്താവ്: മധുസൂദനൻ
മകൻ: മനോജ്കുമാർ
മരുമകൾ: ശ്യാമിനി
വിലാസം: ജലജ മധുസൂദനൻ
ചെന്നൈ
ഫോൺ : 9840806707
Shop Now
Ividam