Description
ഒരു വലിയ രാഷ്ട്രീയപാഠമാണ് ഉമ്മൻചാണ്ടി. ഒരു നേതാവ് എങ്ങി നെയായിരിക്കണമെന്നും ജനങ്ങളുമായി എങ്ങിനെ കൂടിച്ചേരണ മെന്നും ഉമ്മൻചാണ്ടി ജീവിതം നമ്മെ പഠിപ്പിച്ചു. വിദ്യാർത്ഥി കാലം മുതൽ വേട്ടയാടപ്പെട്ടതാണ് ഈ വ്യക്തിത്വം. ഒടുവിൽ നരാധമന്മാർ പോലും അറയ്ക്കുംവിധം സ്വന്തം ചാനലും പത്രവും സാമൂഹ്യ മാധ്യമങ്ങളിലെ വൈതാളികവൃന്ദങ്ങളേയും ഉപയോഗിച്ച് സി. പി. എം അത് നടത്തിയെടുക്കാൻ ശ്രമിച്ചു. വ്യക്തിഹത്യയല്ല രാഷ്ട്രീയ മെന്ന് പൊതുജനം ഒടുവിൽ വിധിയെഴുതി. ആ നീതിമാന്റെ അവ സാനയാത്രയിൽ സ്വന്തം കുടുംബാംഗത്തിൻ്റേതുപോലെ ഹൃദയ വേദനയിൽ കേരളം വിലപിച്ചു.
എന്താണ് ഉമ്മൻചാണ്ടി? എന്തുകൊണ്ട് ഉമ്മൻചാണ്ടി?
ഇത്തരമൊരു ചോദ്യവും ജനം നൽകിയ ഉത്തരവും കേരളീയ അന്തരീക്ഷത്തിലുണ്ട്.
വി. ഡി. സതീശൻ മുതൽ മോഹൻലാൽ വരെ; കെ.സുധാകരൻ മുതൽ മമ്മൂട്ടി വരെ; കെ.സി. വേണുഗോപാൽ മുതൽ ഡി. ബാബു പോൾ IAS വരെ, സാംസ്കാരിക നായകർ മുതൽ സാധാരണ ക്കാർ വരെ ഇങ്ങിനെ കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലക ളിലെയും വ്യക്തികളുടെ ഉമ്മൻചാണ്ടി വിചാരങ്ങളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് സമീർ ഏറാമല രചിച്ച ‘എന്തുകൊണ്ട് ഉമ്മൻചാണ്ടി?.’




Reviews
There are no reviews yet.