ഇർഷാദ് ഇക്ബാൽ
തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ പഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിലെ ഈസ് വില്ലയിൽ മുഹമ്മദ് ഇക്ബാലിൻ്റേയും ഷാഹിനാസിൻ്റേയും രണ്ടു മക്കളിൽ മൂത്തമകനായി ജനനം. ഗവണ്മെൻ്റ് യു പി എസ് നിലയ്ക്കാമുക്ക്, എസ് എസ് പി ബി എച്ച് എസ് കടയ്ക്കാവൂർ, ഗവണ്മെൻ്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എസ് സി ടി എഞ്ചി നീയറിംഗ് കോളേജ് പാപ്പനംകോടിൽ നിന്ന് ബയോടെക്നോളജി ആൻഡ് ബയോ കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.
കുട്ടിക്കാലം മുതലേ ഫിലിം ക്യാമറകളോടും എഴുത്തിനോടുമുള്ള ഇഷ്ടം, പതിയെ സർഗ്ഗവാസനയായി വളർന്നു, ജീവിതത്തിൻ്റെ ഭാഗമായി. ഒരേപോലെ ഐ എഫ് എഫ് കെ വേദികളിലും സാഹിത്യക്യാമ്പുകളിലും നിരന്തര സാന്നിധ്യമായി. ലൈബ്രറി കൗൺസിലിൻ്റെ സാഹിത്യ ക്യാമ്പുകൾ, യുവജനക്ഷേമ ബോർഡിൻ്റെ സാഹിത്യക്യാമ്പുകൾ എന്നിവയിൽ തിരുവനന്തപുരത്തു നിന്ന് സ്ഥിരം അംഗമായി പല തവണ പങ്കെടുത്തു. 2013ൽ സൗത്ത് ഇന്ത്യൻ റൈറ്റേഴ്സ് എൻസാമ്പിളിൽ മികച്ച കഥയ്ക്കുള്ള അംഗീകാരം ലഭിച്ചു. സർഗ്ഗം സാഹിത്യസംഗമവേദിയുടെ ഏകധാരം എന്ന കഥാകവിതാ സമാഹാരത്തിൽ ഒരു കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആറു വർഷം അബുദാബിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ടെക്നോ പാർക്കിൽ ബിസിനസ് ഡെവലപ്മെന്റ്റ് മാനേജറാണ്.
മലയാള സിനിമയിൽ സ്ക്രിപ്റ്റ് റൈറ്ററായി തുടക്കം. എൽ വി പ്രസാദ് കോളേജ് ഓഫ് മീഡിയ ഡീസിൽ സ്ക്രിപ്റ്റ് റൈറ്റിംഗിൽ പരിശീലനം സിദ്ധിച്ചു. രണ്ടോളം പ്രൊഡക്ഷൻ ഹൗസുകളോട് ചേർന്ന് സ്ക്രിപ്റ്റ് റൈറ്ററായും അസിസ്റ്റന്റ്റ് റൈറ്റ റായും ജോലി ചെയ്തു. ഇപ്പോൾ സ്വന്തം സ്ക്രിപ്റ്റ് സംവിധാനം ചെയ്യാനുള്ള ഒരു ക്കത്തിലാണ്.
വിലാസം: ഇർഷാദ് ഇക്ബാൽ
‘ഈസ് വില്ല’, പള്ളിമുക്ക്,
നിലയ്ക്കാമുക്ക്, കടയ്ക്കാവൂർ പി.ഒ.
തിരുവനന്തപുരം 695 306
കേരളം, ഇന്ത്യ
E-mail ID:Irshad 151@icloud.com
Insta ID: Irshad.151
Shop Now
Ividam