ഡോ. എൻ.എസ് അബ്ദുൽ ഹമീദ്

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി. എടവിലങ്ങ് ഗവ. സ്കൂ‌ളിൽ പഠനം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിലും കോഴിക്കോട് ജില്ലയിലെ പൂനൂർ മദീനത്തുന്നൂർ കോളേജിൽ നിന്ന് മാനവിക പഠനത്തിലും ബിരുദം. ന്യൂഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവ്വകലാ ശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും എ.ജെ.കെ.എം.സി.ആർ.സിയിൽ നിന്ന് ദൃശ്യാ മാധ്യമ സംസ്കാരത്തിൽ പിഎച്ച്ഡിയും പൂർത്തിയാക്കി. 2022 മുതൽ 2024വരെ ജാമിഅ മില്ലിയയിലെ എൻ.എസ്.യു.ഐ അധ്യക്ഷനായിരുന്നു. 2019 മുതൽ തൃശൂരിൽ നിന്നുള്ള ലോകസഭാംഗം ടി.എൻ പ്രതാപൻ്റെ പബ്ലിക് റിലേഷൻ ഓഫീസറായി പ്രവർത്തിച്ചു. The Compass എന്ന നവമാധ്യമ സംരംഭത്തിന്റെ സ്ഥാപക എഡിറ്ററാണ്. 2014ൽ കോളേജ് വിദ്യാർത്ഥികൾക്കായി എ. അയ്യപ്പൻ കവിതാ പഠനകേന്ദ്രം സംഘടിപ്പിച്ച സാഹിത്യ ഉപന്യാസ പുരസ്‌കാരത്തിന് അർഹനായി. ആദ്യ പുസ്‌തകം ലേഖനസമാഹാരമായ ‘രാം കെ നാം’ 2022ൽ പുറ ത്തിറങ്ങി.

Shop Now

0