ഷംഷീർ പി.കെ

കണ്ണൂരിന്റെ തീരപ്രദേശമായ നാലുവയലിൽ 1979-ൽ ജനനം. തങ്ങൾ സ്‌കൂൾ എന്ന പേരിലറിയപ്പെട്ട മദ്രസ്സ സിറാജുൽ ഉലൂം യു.പി. സ്‌കൂൾ, ഗവൺമെന്റ്റ് സിറ്റി ഹൈസ്‌കൂൾ എന്നിവിടങ്ങളിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കി. 1994-99 കാലഘട്ടത്തിൽ സർ സയ്യദ് കലാലയത്തിൽനിന്നും കെമിസ്ട്രിയിൽ ബിരുദം നേടി. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി എന്ന പൊൻതൂവൽ. 2001-03 ബാച്ചിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഐ.ടി എഡ്യുക്കേഷൻ സെൻ്ററിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കക്കാട് എം.സി.എ ക്യാമ്പസ്സിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്‌തു. പിന്നീട് എറണാകുളത്തു കാക്കനാടുള്ള ഇൻഫോപാർക്കിൽ ഒരു വർഷം ജോലി ചെയ്തതിനുശേഷം 2008-ൽ ദുബായിലേക്ക് ചേക്കേറി.

16 വർഷമായി പ്രവാസജീവിതം നയിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ENGI E Cofely എന്ന സ്ഥാപനത്തിൽ ഐ.ടി. മാനേജറാണ്. നിലവിൽ സ്കോട്ട യു.എ.ഇ. ചാപ്റ്ററിൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. ഇതിനിടയിൽ ഐ.ടി ആൻഡ് ഫിനാൻസിൽ എം.ബി.എയും കൂടാതെ ഐ. ഐ.ടി. ഖരഗ്‌പൂരിൽ നിന്നും ക്ലൗഡ് കംപ്യൂട്ടിംഗ്, ബിഗ് ഡാറ്റ കംപ്യൂട്ടിംഗ് എന്നിവയിൽ സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കി.

ഭാര്യ: ഫെർവാന അലീമ (എം.ബി.എ ഓപ്പറേഷൻസ് മാനേജ്‌മെന്റ്)

മകൾ: യഷ്ഫീൻ ഷംഷീർ (വിദ്യാർത്ഥി, പേൾ വിസ്‌ഡം സ്കൂൾ, അബു ഹൈൽ)

Shop Now

0