സീനത്ത് അലി
പാലക്കാട് ജില്ലയിലെ പുലാപ്പറ്റയിൽ ജനനം. പിതാവ്: കെ.എം അബൂബക്കർ. മാതാവ്: കുഞ്ഞീവി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ താമസിക്കുന്നു. പുലാപ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ഗവ. ടി.ടി.ഐ കുമരപുരം എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ എടത്തനാട്ടുകര ഗവ. ഓറിയൻ്റൽ ഹൈസ്‌കൂളിൽ അധ്യാപിക.
മലയാളത്തിൽ ബിരുദാനന്തര ബിരുദം. ഹൈസ്‌കൂൾ തല കഥാരചനയിൽ ജില്ലാ തലത്തിൽ ഒന്നാം സ്‌ഥാനവും സംസ്‌ഥാനതലത്തിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. സമന്വയ കവിതാ പുരസ്‌കാരം, അക്ഷരദീപം സംസ്‌ഥാനതല ലേഖന മൽസരം, SIO ജില്ലാതല കവിതാ മൽസരം എന്നിവയിൽ സമ്മാനം നേടിയിട്ടുണ്ട്. ഒറ്റമുറിയുടെ താക്കോൽ, മരം കുടഞ്ഞ ഇലകൾ എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.
മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, ചന്ദ്രിക, പുടവ, അക്ഷരദീപം എന്നിവയിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകൾ, ലളിതഗാനങ്ങൾ എന്നിവ എഴുതാറുണ്ട്. സോഷ്യൽ മീഡിയയിലും കവിതകൾ എഴുതുന്നു. എഴുത്തുകാരനായ ഭർത്താവ് മുഹമ്മദലി (സംസ്ഥാന ജി.എസ്.ടി വകുപ്പിൽ റിട്ടയർഡ് ഡെപ്യൂട്ടി കമ്മീഷണർ).
മക്കൾ: ഡോ. ജസീം അലി, അസ്ഹർ അലി (ചാർട്ടേഡ് എക്കൗണ്ടന്റ്റ് വിദ്യാർത്ഥി).
രണ്ടുപേരും എഴുത്തിലും വായനയിലും താല്‌പര്യമുള്ളവർ.
വിലാസം: ഗസൽ,
വട്ടമണ്ണപുരം പോസ്റ്റ്,
പാലക്കാട് ജില്ല – 678601