ദീപു എ.എസ്

കൊല്ലം ജില്ലയിൽ ഏരൂരിൽ അപ്പുക്കുട്ടൻ പിള്ളയുടെയും സുമതിക്കൂട്ടിയമ്മയുടെയും മകനായി 1977 ജൂലൈ 25ന് ജനനം. അഞ്ചൽ ശബരിഗിരി സ്‌കൂളിലും പിന്നീട് തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പ്രീഡിഗ്രി. തിരുവനന്തപുരം ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം.

2000 മുതൽ ദുബൈയിൽ സ്ഥിരതാമസം. സ്വന്തമായി കൺസ്ട്രക്ഷൻ ഫീൽഡിൽ ബിസിനസ്സ് നടത്തുന്നു.

അക്കാഫ് അസോസിയേഷൻ്റെ സ്ഥാപക ജനറൽ സെക്രട്ടറി (2021-2025) ആയിരുന്നു. 1000 മണിക്കൂറിനു മുകളിൽ വോളണ്ടിയറിങ് പ്രവർത്തന പരിചയം.

Frontline covid warrior badge from HH ഷെയ്ഖ് ഹംദാൻ ബിൻ മൊഹമ്മദ്, 2000, 2002 വർഷങ്ങളിൽ സി.ഡി.എയുടെ മികച്ച വോളണ്ടിയർ പുരസ്‌കാരം, 2022-ൽ ദുബായ് പോലീസിൻ്റെ മികച്ച വോളണ്ടിയർ പുരസ്ക്‌കാരം തുടങ്ങി നിരവധി പുരസ്ക്‌കാരങ്ങൾ ഏറ്റുവാങ്ങി.

സഹോദരി :ഡോ. എ.എസ് ദിവ്യാ റാണി, ലണ്ടൻ

ഭാര്യ: തുഷാര ചന്ദ്രൻ, ദുബായ്

മകൾ : ദിയ ദീപു, ദുബായ്

വിലാസം : വൈശാഖം, ഏരൂർ, ഏരൂർ പി ഒ, കൊല്ലം

Shop Now

0