Description
ഓരോ ഭാരതീയനും ആത്മാവിൽ സൂക്ഷിക്കുന്ന ഓരോ ഹിമാലയമുണ്ട്; ഗൗരീശങ്കരന്മാരുടെ ആസ്‌ഥാനമായ ഹിമാലയം. ഋഷി വര്യന്മാരുടെ ആത്മീയതേജസ്സ് നിറഞ്ഞു നിൽക്കുന്ന ഹിമാലയം; നമ്മുടെ പുണ്യനദികൾക്ക് ജന്മമരുളുന്ന ഹിമാലയം. സാഹസിക യാത്രികർക്ക് വെല്ലുവിളി ഉയർത്തുന്ന ഹിമാലയം. ഹിമത്തിൻ്റെ ഈ ആലയത്തിൽ ലഘുചിത്തരും കഠിനാധ്വാനികളുമായ ലക്ഷക്ക ണക്കിനാളുകൾ അധിവസിക്കുന്നുണ്ടെന്ന് നമ്മിലെത്ര പേർ ഓർക്കുന്നു?
ഏതാണ് ഭാവന, ഏതാണ് സത്യമെന്ന് തിരിച്ചറിയാനാവാതെ ഹിമാലയ സാനുക്കളിലെ ജീവിതം കഥാഭൂമികയായി മാറുന്ന നോവലാണ് ജി. ബാലചന്ദ്രൻ്റെ ചിലന്തി. ഭൂട്ടാനും ഭൂട്ടാൻ്റെ ജീവിതവും പറഞ്ഞ് മലയാളിയെ ഏറെ മോഹിപ്പിച്ച നോവലിസ്‌റ്റ് കൂടിയാണ് ജി. ബാലചന്ദ്രൻ.




Reviews
There are no reviews yet.