ജി. ബാലചന്ദ്രൻ

നോവലിസ്റ്റ്, ബാലസാഹിത്യകാരൻ. ഭൂട്ടാൻ എന്ന അപരിചിത ഭൂവിഭാഗത്തെയും അതിൻ്റെ സവിശേഷ സംസ്‌കാരത്തെയും മലയാളികളിലേക്കെത്തിച്ച എഴുത്തുകാരൻ. 1939-ൽ ജനനം. ഭൂട്ടാൻ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകനും പ്രിൻസിപ്പലുമായിരുന്നു. ഭൂട്ടാൻ രാജകീയ ഭരണകൂടത്തിൻ്റെ ഇന്ത്യക്കാരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ചു. എഴുകോൺ അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, ഭീമാ ബാലസാഹിത്യ അവാർഡ് ഇവ ലഭിച്ചിട്ടുണ്ട്. 2003-ൽ അന്തരിച്ചു.

ഭാര്യ: ആനന്ദവല്ലി.

മക്കൾ: മഞ്ജു, മനു.

Shop Now

0