ധന്യ അജിത്
1983-ൽ കിണറുവിളയിൽ രാഘവൻ നായരുടെ ചെറുമകളും ധന്യ ഭവനിൽ തങ്കപ്പകുറുപ്പിന്റെയും സാവിത്രി അമ്മയുടെയും മകളുമായി അടൂർ താലൂക്കിലെ കൈതക്കൽ എന്ന ചെറിയ ഗ്രാമത്തിൽ ജനനം. തോട്ടുവ ഗവ: എൽ.പി. സ്കൂൾ, പള്ളിക്കൽ പി.യു.എസ്.പി.എം. ഹൈസ്കൂൾ, ചവറ ഗവ: കോളേജ്, അമൃത യൂണിവേഴ്സിറ്റി ക്യാമ്പസ് വള്ളിക്കാവ്, മഹാരാജ വിമൻസ് കോളേജ് ഈറോഡ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഔദ്യോഗിക ജീവിതത്തോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിലും സജീവം. ഷാർജയിൽ സ്ഥിരതാമസം.
ഭർത്താവ്: അജിത്
മക്കൾ: ശ്രീനന്ദ അജിത്, വേദിക അജിത്.