(ഷഫീന എസ്.) അബ്ദിയ ഷഫീന

കൊല്ലം ജില്ലയിൽ മറിയംബീവി സിറാജുദ്ദീൻ ദമ്പതികളുടെ മകളായി 1977-ൽ ജനനം. ദേവിവിലാസം എൽ.പി. സ്‌കൂളിലും വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും സ്‌കൂൾ പഠനം പൂർത്തിയാക്കി കൗൺസിലിങ്ങിൽ പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയും ജേർണലിസം പഠനവും പൂർത്തിയാക്കി. അം ഗൻവാടി ടീച്ചറായും ടൈപ്പ് റൈറ്റിംഗ് ടീച്ചറായും പ്രവർത്തിച്ചിരുന്നു. ബ്യൂട്ടീഷനിലും ഹിജാമ തെറാപ്പിയിലും നൈപുണ്യം നേടിയിട്ടുണ്ട്.

ഇരുപത്തിരണ്ട് വർഷമായി പ്രവാസിയാണ്. 2020 മുതൽ കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എസ്. സൈക്കോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാനേ ജിംഗ് ഡയറക്ടറായി പ്രവർത്തിച്ചുവരുന്നു, മാധ്യമരംഗത്ത് ഫ്രീലാൻസായി പ്രവർത്തി ക്കുന്നതോടൊപ്പം കൗൺസിലിംഗ് രംഗത്തും ഡി അഡിക്ഷൻ രംഗത്തും ഓഫ് ലൈ നായും ഓൺലൈനായും പ്രാക്ടീസ് ചെയ്യുന്നു.

മസ്രയിലെ സുന്ദരി എന്ന ആദ്യനോവലിലൂടെ വായനക്കാരിൽ ഇടംപിടിച്ച എഴു ത്തുകാരി.

ഭർത്താവ് : ബദർ (പ്രവാസിയായ ബിസിനസ്സുകാരൻ )

മക്കൾ : അൽത്താഫ്, അക്രം, ഫാത്തിമ അബ്ദിയ.

Shop Now

0