എം.കെ.സാനു

നിരൂപകൻ, പ്രഭാഷകൻ, ജീവചരിത്രകാരൻ, വിവർത്തകൻ, എഡിറ്റർ, സാമൂഹ്യ പ്രവർ ത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ദീർഘകാലത്തെ പ്രവർത്തനം. അമ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവ്. കേരളത്തിലെ നിരവധി കലാലയങ്ങളിൽ ദീർഘ കാലത്തെ അധ്യാപനം. 1928 ഒക്ടോബർ 27-ന് ആലപ്പുഴ തുമ്പോളിയിൽ ജനനം. അച്ഛൻ: എം.സി. കേശവൻ. അമ്മ: കെ.പി. ഭവാനി. എസ്.ഡി കോളേജിൽ നിന്ന് ബിരുദവും യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരത്ത് നിന്ന് റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും, കൊല്ലം എസ്.എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങി നിരവധി കോളേജുകളിൽ അധ്യാപനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. 1984-ൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡൻ്റായും 1985-ൽ കേരള യൂണിവേഴ്‌സിറ്റിയുടെ ശ്രീനാരായണ സ്റ്റഡിസെന്റർ ഡയറക്ടറായും 1988-ൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റായും 1997-ൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ശ്രീനാരായണ ചെയറിന്റെ ഡയറക്ടറായും 2005-ൽ വയലാർ രാമവർമ്മ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. കേരള യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിൻ്റെ ചെയർമാൻ, ബുദ്ധിവൈകല്യമുള്ളവർക്ക് പഠനപരിശീലനം നൽകുന്ന മിത്രം എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകാംഗം. എറണാകുളം ക്യാൻസർ സർവീസ് സൊസൈറ്റിയുടെ വൈസ് ചെയർമാൻ, ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഹരിതം വിജ്ഞാനകോശം, ഹരിതം എൻസൈക്ലോപീഡിയ എന്നീ മാസികകളുടെ പത്രാധിപസമിതിയംഗമാണ്. കുങ്കുമം വാരികയുടെ ചീഫ് എഡിറ്ററായിരുന്നു.

1987-ൽ എറണാകുളം നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു.

സാംസ്കാരിക കേരളത്തിൻ്റെ നിറസാന്നിധ്യം.

ഭാര്യ: മുൻമന്ത്രി വൈക്കം മാധവൻ്റെ പുത്രി എൻ. രത്നമ്മ

മക്കൾ: എം.എസ്. രഞ്ജിറ്റ്, എം.എസ്. രേഖ, എം.എസ്. ഗീത, എം.എസ്. സീത, എം.എസ്. ഹാരിസ്

മരുമക്കൾ: സി.വി. മായ, സി.കെ. കൃഷ്‌ണൻ, പി.വി. ജ്യോതി, എൻ. പ്രശാന്തകുമാർ, ഡി. മിനി,

വിലാസം: ‘സന്ധ്യ’ ആശാരി ലെയ്ൻ,

                          കാരയ്ക്കാമുറി എറണാകുളം

                            682 011 കൊച്ചി

Shop Now

0